അല്ല ലക്ഷ്മി.. ഇതൊക്കെ….?? “”
അകത്തേക്ക് കയറി എന്നോട് ചോദിച്ചോണ്ട് കയറിയ അവർ ബാക്കി ഉള്ളോരേ കണ്ട് ചെറുതായി ചിരിച്ചു അമ്മയോട് തിരക്കി.. അപ്പോളും അവൾ അവർക്ക് പിറകിലായി ഉണ്ടായിരുന്നു
“” അഹ് ഇത് നമ്മടെ അജുന്റെ പെണ്ണിന്റെ അമ്മയും അനിയത്തിയുമാ. “”
“” ന്തുണ്ട് രമണിയേച്ചിയെ.. കാണാനില്ലല്ലോ..!! ”
“” ഓ നീയല്ലേ വലിയ തിരക്ക് കാരൻ.. നമ്മളൊക്കെ ഇവിടെ ഉണ്ടെടാ ചെക്കാ..””
“” അനാമിക എവിടെ അജുവേട്ടാ..?””
ശ്രീജയാണ്.. അവളെ കാണാത്തതുകൊണ്ട് തിരക്കിയതാണ്..
“” അവളകത്തുണ്ടെടി… ചെല്ല്… “”
“” ഹാ നീയെന്തുവാ പെണ്ണെ നിന്ന് കഥകളി കളിക്കുന്നെ.. കേറി ചെല്ല്.. “”
അവൾ ഉമ്മറത്തുള്ളവരെ ഒന്ന് നോക്കി ചിരിച്ചു അകത്തേക്ക് പോയി.. മുറിയെല്ലാം അവൾക്കറിയാം.. ., അവർ പ്രതേകിച്ചു ഒന്നിനും വന്നതല്ല,, ചുമ്മാ കേറിയതാ , വന്നതും അമ്മവളുടെ പെർഗ്നൻസി യുടെ കാര്യം എടുത്തിട്ടു. പിന്നെ നാണംകൊണ്ട് ന്റെ മുഖം താണ്.. അതെല്ലാരും മുതലെടുത്ത് നാറികൾ.
“” ഏട്ടാ.. നമ്മക്കൊന്ന് നടന്നിട്ട് വന്നാലോ..? “”
അഞ്ചു ന്റെ അരികിലായ് ചേർന്നിരുന്നു രഹസ്യം പറയുന്നത് പോലെ പറഞ്ഞിട്ട് ന്റെ മുഖത്തേക്ക് നോക്കി.
“”.. മ്മ്മ് പോവാം.. മോളാകത്തൂന്ന് ഏട്ടന്റെ ഫോണും പേഴ്സ് ഉം ഒന്നെടുക്കുമോ…””
അവൾ പോയി രണ്ടുമായി തിരിച്ചെത്തി., വിഷ്ണുവിനെ വിളിച്ചപ്പോ അവന് വേറെ കുറച്ച് പരുപാടി ഉണ്ടെന്ന്.. പിന്നെ മാഗി ചാടി ഇറങ്ങി അവള് പിന്നെ എല്ലാത്തിനും മുന്നിലാണല്ലോ.. ആമിക്ക് വയ്യാത്തൊണ്ടും വൈകുന്നേരം ആകാറായത് കൊണ്ടും പിന്നെ ശ്രീജയും ഉള്ളത് കോണ്ട് പോന്നില്ല, ന്നാൽ ഇറങ്ങാൻ നേരം ന്നേ അടുത്തേക്ക് വിളിച്ചു ന്റെ ചെവിയിൽ അവളൊന്ന് പറഞ്ഞു
“” വരുമ്പോളേ ഈ ഉപ്പിലിട്ട മാങ്ങയില്ലേ, അതുടെ കൊണ്ടോരണേ.. “”
അത് പറഞ്ഞ് ചിരിയോടെ അവൾ പിൻവലിഞ്ഞു, ശ്രീജയെ ഒന്ന് ചിരിച്ചു കാട്ടി ഞാൻ മുറിന്ന് ഇറങ്ങി. അവരേം കൂട്ടി വൈകിട്ടത്തെ ഇളം കാറ്റ് ആസ്വദിച്ചു ഞങ്ങള് നടന്നു. വൈകിട്ടത്തെ തിരക്കുകൾ ആ ചെറിയ കവലയിൽ ഉണ്ടായിരുന്നു പണി കഴിഞു അന്നത്തേകിനുള്ളത് വാങ്ങി വീട്ടിലെക്ക് പോകുന്നവർ, ദീപാരാധ കൂടാൻ വരുന്ന അമ്മമാർ, ഓട്ടോ ചേട്ടന്മാർ അങ്ങനെ അങ്ങനെ , കൃഷ്ണേട്ടന്റെ ചായ കടേൽ കേറി മൂന്ന് ചായയും പറഞ്ഞു അത് തീരുന്നത് വരെ ഓരോ കാര്യങ്ങൾ സംസാരിച്ചു അങ്ങനെ ഇരുന്നു,