കുളികഴിഞ്ഞു എടുത്തു വച്ച ഡ്രെസ്സുമിട്ട് അവൾ കോണ്ട് തന്ന ചായയുമായി താഴേക്ക് ഇറങ്ങുമ്പോൾ അവൻ ന്റെ പുന്നാര നൻപൻ അവിടെ ഉണ്ടായിരുന്നു..
“” അജു നീ… നീ മരിച്ചില്ലെടാ.. “” ഓ മൈരന്റെ വക പുച്ഛം അതും പുലിവാൽ കല്യാണം സ്റ്റൈലിൽ, താരാടാ വേടലെ നിനക്ക്.
“” മിച്ചും… എടാ നിന്റെ അച്ഛൻ നീ തിരിച്ചു ചെല്ലുന്നതിന്റെ അന്ന് വീട്ടിൽ കാണുമായിരിക്കുമോ.. ‘”
ഒഴിഞ്ഞ ചായ ഗ്ലാസ് ടേബിളിൽ വെച്ചു ഞാൻ അവനെ നോക്കി
“” കാണുമെടാ.. ഇപ്പൊ അങ്ങനെ വെളിയിലേക്ക് ഇറങ്ങാറൊന്നുമില്ല. ന്താടാ ചോദിച്ചേ പത്രം വല്ലോം എഴുതാണാണോ. “”
പുള്ളിക്ക് ആദരാമെഴുത്താണ് ജോലി. അവനെന്നെ സയൂക്തം നോക്കി
“” അല്ല നീ ചെല്ലുമ്പോൾ പുള്ളി കെടക്കുവായിരിക്കും, വിളിക്കരുത്..! അങ്ങോട്ടേക്ക് ചെന്ന് പുള്ളിടെ കൈലി രണ്ട് സൈഡിലേക്കും വകഞ്ഞു മാറ്റിട്ട്, അതിനെ ഒന്ന് തൊഴണം ന്നിട്ട് ചോദിക്കണം ന്തിനായിരുന്നു ഈ പാഴ്ജന്മത്തെ ഉണ്ടാക്കിയെന്ന്., അല്ല പിന്നെ രാവിലെ മൈരൻ ഓരോ കോണയും കൊണ്ടിറങ്ങിക്കോളും “”
അതുപറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി.. ഇവനൊക്കെ ഇതെപ്പോ എണ്ണിറ്റ് പ്പോയി… അല്ല നമ്മടെ കോട്ടയം കരി അച്ചായത്തിയെ കാണാനില്ലലോ..
പിന്നെ തിരിച്ചു റൂമിൽ കേറി അവളെടുത്ത ഡ്രസ്സ് എല്ലാം ഇട്ട് റെഡിയായി. മെറൂൺ കളർ കോട്ടൺ ഷർട്ടും സ്വർണ കര മുണ്ടും, അപ്പോളാണ് ഞാൻ അവളെ നോക്കുന്നത് അവളും മാച്ചിങ് ആയ മെറൂൺ കളർ ബ്ലൗസ് ഉം സ്വർണ കര സരീം.
പിന്നെ അമ്പലത്തിൽ പോയി തൊഴുതിറങ്ങി, അപ്പോളെല്ലാം അവളെന്റെ കൈയിൽ തൂങ്ങിയാണ് നടക്കുന്നേ.. തൊഴാനായി ഷർട്ട് അഴിക്കുമ്പോൾ അത് വാങ്ങി അവളുടെ കൈയിൽ നടുക്കിടുക, ചന്ദനം ചാർത്തുക ഓരോന്നും അവളുടെ അവകാശമെന്നോണം ചെയ്യുന്നു, ഞാൻ അങ്ങനെ നിന്ന് കൊടുക്കാ അല്ലാണ്ടെന്താ.. ചെറിയൊരു ചളിപ്പ് തോന്നാതിരുന്നില്ല
“” എന്റെ പെണ്ണെ അവൻ എങ്ങോട്ടും പോകില്ല.. നീ വേരളി പിടിക്കാതെ.. പെണ്ണിന്റ ഒരു കാര്യം..!!””
അവളുടെ കാട്ടിക്കൂട്ടല് കണ്ടെട്ടത്തിക്ക് ചിരി.. അതിന് ബാക്കിയുള്ളോരും കൂട്ട്, അതോടെ പെണ്ണ് നാണിച്ചെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..