അവൻ കാലെടുത്തു അകത്തേക്ക് കയറി., ഞങൾ രണ്ടാളും അതൊന്നും കാര്യമാക്കില, ആല്ലേൽ അവൻ പറഞ്ഞതൊന്നും ഗവനിച്ചില്ലന്ന് വേണം പറയാൻ
“” ന്തേ പോണില്ലേ… “”
അവൻ അവിടെ തന്നെ പമ്മി നില്കുന്നത് കണ്ട് ഏട്ടൻ ചിരി കടിച്ചു പിടിച്ച് ചോദിക്കുവായിരുന്നു ..
“” വൈ ഐ ആം…!!
ഞാൻ എന്തിന് പോണം ഇവൻ അല്ലെ എന്റെ ഫ്രണ്ട് അല്ലാത്തെ.. നിങ്ങള് പക്ഷെ അങ്ങനെ അല്ലലോ.. “”
ഓ അവന്റെ ഒടുക്കത്തെ തത്വം, ഇന്നീ മൈരനെ ഞാൻ..
“” ഇറങ്ങടാ നാറി ന്റെ വീട്ടിന്ന്… “”
“” പോടാ എരപ്പെ … അമ്മേ ചോറെടുത്തോ വിശക്കുന്നു…””
അതിന് അവൻ എന്നെ നോക്കി പുച്ഛിച്ചു അകത്തേക്ക് ഓടി.. ഇത്പോലെ ഒരണ്ണം,,
സ്വന്തം അമ്മുമ്മേടെ മുട്ട് വേദന കൂടിയതിനു കാണിക്കാൻ ഹോസ്പിറ്റലിൽ അവന്റെ തന്നെ ഡ്യൂക്കിൽ കൊണ്ടുപോയി അറ്റാക്ക് വരുത്തി കൊന്ന നാറിയാണ് ആ പോയെ.. ഹോ നന്മമരം വിഷ്ണു.ന്ന് അന്ന് വീണ പേരാ.., ന്തൊരു ഡെഡിക്കേറ്റ് ആണെന്നോ..
“” ആഹ്ഹ് അത് പോട്ടെ.. ഞാൻ പറഞ്ഞ് വന്ന കാര്യം… “”
“” മനസിലായിടാ..
പക്ഷെ നി കരുതുന്ന പോലെആർക്കും ആർക്കും കുഴപ്പമൊന്നുമില്ല. ഞങ്ങള് ഇതുവരെ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല അത്രേയുള്ളൂ… Soo.. “”
പുള്ളി എന്തോ വലിയ കാര്യമെന്നപോലെ വിശദീകരിക്കുന്നത് കണ്ടപ്പോ നിക്ക് അങ്ങോട്ട് പൊളിഞ്ഞു കേറി. ചിന്തിച്ചിട്ടില്ല പോലും പിന്നേ ചിന്തിച് തീരുമാനം എടുക്കാൻ ഇത് അന്തരാഷ്ട്രാ കാര്യമാണല്ലോ.. ഇങ്ങേരോക്കെ
“” എടൊ ജേഷ്ടാ തനിക്ക് തലക്ക് ഓളം വല്ലോം ഉണ്ടോ.. പിന്നല്ലാതെ നിങ്ങള് ആലോചിക്കുന്നുണ്ടായിരിക്കില്ല പക്ഷെ ഏട്ടത്തി ആ പാവം ഒരുപാട് കൊതിക്കുണ്ടെടോ.. അത് ഞാനും ആമിയും കണ്ടതാ. ഇന്നവൾക് വിശേഷം ഉണ്ടെന്ന് അറിഞ്ഞപ്പോ.. അവരും ഒരു പെണ്ണല്ലേ…. ന്തിന് ഏട്ടനും കണ്ടതാ ല്ലെ. “”
പുള്ളി ഒന്നുതന്നെ മിണ്ടുന്നില്ല ല്ലാം കേട്ട് മിണ്ടാതെ നിൽക്കുന്നു
“” അതെ ഉപദേശിക്കുവാണെന്ന് തോന്നരുത്, ഇനിയെങ്കിലും… പ്ലീസ്.. “”
ഏട്ടന് മുന്നിൽ കൈകൂപ്പി ഞാൻ തൊഴുതു..ഉടനെ
പിസ്ക്ക്…. ന്നൊരു ശബ്ദം,,