“” ഞനൊന്ന് പറയട്ടെ… “”
“” നീ ഒന്നോ..രണ്ടോ പറയെന്റെ വാവേ..””
“” ആണല്ലോ.. വാക്ക് മാറ്റില്ലാലോ… “”
ഏഹ്ഹ്… വാക്കോ… എന്ത് വാക്ക്, എടാ അജു വേണ്ടാ പെണ്ണ് ന്തോ മനസ്സിൽ കണ്ടിട്ടുണ്ട്.. അവളുടെ ആ കള്ള ചിരി കാണുമ്പോ അറിയാം അവളേന്തോ ഒപ്പിച്ചിട്ടുണ്ടെന്ന്..
“” ഇല്ലാ… “” ഏറിയ സംശയത്തോടെ യാണ് ഞാൻ അത് പറഞ്ഞത്..
“”” ന്നാൽ എനിക്ക് ഇപ്പൊ ബിരിയാണി വേണം..””
ഞാൻ ക്ലോക്കിലേക്ക് ഒന്ന് നോക്കി ഒന്നിലേക്ക് വീഴാറായ സുചി ന്നേ നോക്കി കൊഞ്ഞനം കുത്തണ്, പിന്നെ ന്റെ പെണ്ണൊരു ആഗ്രഹം പറഞ്ഞിട്ട് ഞാൻ കേൾക്കാതെ ഇരിക്കെ.. ന്നാലും ഒന്ന് ചോദിച്ച്
“” രാവിലെ പോരെ…”‘
“” ദേ വാക്ക് തെറ്റിച്ചാൽ നല്ലിടി തരും ഞാൻ.. എനിക്കല്ലലോ നമ്മടെ വാവക്ക് വേണ്ടിയല്ലേ… “”
എനിക്ക് ചിരിയാണ് വന്നത്, ഇവള് ഇത് വെച്ച് കുറെ മുതലെടുക്കും.. ഞാൻ അവളുടെ നെറുകിൽ ഒന്നൂടി ചുണ്ട് ചേർത്തു, അവളേം ഡ്രസ്സ് ഇടിച്ചു ഞാനും ഇട്ട് കാറിന്റെ കീ യും പേഴ്സ് ഉം എടുത്ത് ഞാൻ ഡോറിന് അടുത്തേക്ക് നടന്നു..
“” ഞാൻ വരുന്ന വരെ നല്ല കുട്ടിയായിട്ട് ഇരുന്നോണം കേട്ടല്ലോ..””
അതിനവൾ തല കുലുക്കി സമ്മതിച്ചു, അത് കണ്ട് ചിരിച്ചോണ്ടാണ് ഞാൻ മുന്നേക്ക് നടന്നത്. കാർ സ്റ്റാർട്ട് ചെയുമ്പോൾ അവളുണ്ടായിരുന്നു ഹാളിലെ കതകിന്റെ അവിടെ ഇനി ഞാൻ തിരിച്ചു വരാതെ അതവിടുന്ന് പോകില്ല. പോക്കിൽ ഉടനീളം പോലീസ് കാണരുതേ ന്നായിരുന്നു പ്രാർത്ഥന.. ന്തിനാണ് ന്ന് പ്രതേകം നാം പറയണ്ടല്ലോ..
കവലയിലെ ഷമീർ ഇക്കാന്റെ കട 48 hrs ഉം ഓപ്പൺ ആണ് അതോണ്ട് കൂടുതൽ തിരയണ്ട വന്നില്ല.. ഒരു ചിക്കൻ ബിരിയാണിയും രണ്ട് പുഴുങ്ങിയ മുട്ടയും, രണ്ട് ചുക്ക് കാപ്പിയും ഞാൻ പറഞ്ഞതും ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് സാദനം കിട്ടി.., പുലർച്ചെ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല നല്ല തിരക്കായിരുന്നു കടയിൽ, വണ്ടി കാര് ആണ് പകുതിയിൽ കുടുതലും, ഐറ്റം എല്ലാമായിട്ട് വീട്ടിലേക്ക് കാർ കയറ്റുമ്പോൾ വെളിയിലെ ലൈറ്റ് തെളിഞ്ഞു ഞാൻ കവർ സൂക്ഷ്മമമായി അകത്തേക്ക് കോണ്ട് പോയി കതക് തുറന്ന് തന്ന് അത് പൂട്ടി എന്നെ അനുഗമിച്ചു ന്റെ കൊച്ചും പുറകെ ഉണ്ടായിരുന്നു.