മുറിയിൽ കയറിയതേ അവളുടെ പൊട്ടിത്തെറി, ഒന്നും മിണ്ടാതെ കൈയും കെട്ടി താഴേക്ക് നോക്കി നില്കുക അല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല.. മനഃപൂർവമാ മിണ്ടിയാൽ അവള് വല്ലോം വച് കേറ്റി തരും. ഞാൻ മുഖമുയർത്തി ഒന്ന് നോക്കി, കറക്റ്റ് ആയിട്ട് അവളത് കാണുകേം ചെയ്ത്
“” കണ്ടാ…! കണ്ടാ കള്ള ലക്ഷണം കണ്ട… വല്ല കൂസലുണ്ടോന്നു നോക്കിയേ.. നല്ല പെട വച് തരാ വേണ്ടേ.. അതെങ്ങനെയാ ഒരു കൊച്ചിന്റെ അച്ഛൻ ആകാൻ പോവല്ലേ തല്ലാനൊക്കുവോ… “”
പറയുന്നതിനൊപ്പം അവളാ വയറിൽ ഒന്നുഴിഞ്ഞു, വിരിച്ചിട്ട ബെഡ്ഷീറ് ലേക്ക് തലയിണ ഇട്ടതും കൂടുതൽ അവളേം കോണ്ട് പറയിപ്പിക്കാതെ അതിലേക്ക് കിടക്കാൻ പോയതും.
“” എങ്ങോട്ടാ കുളിച്ചേച് കിടന്നാ മതി.. കണ്ടതൊക്കെ കേറ്റിട്ട് ന്റടുക്കൽ കിടക്കേണ്ട.. “”
ബെഡിലേക്ക് കയറ്റി വച്ച വലത്തെ മുട്ടുകാൽ ഞാൻ താഴേക്ക് വച് ഒന്നുമിണ്ടാതെ ടവൽ എടുത്ത് നേരെ ബാത്റൂമിൽ കേറി. അകത്തു കേറി ലോക്ക് ഇട്ടതും
“” പൊടി പട്ടി.. നിന്നെ ഞാൻ ഉണ്ടല്ലോ.. “”
പിന്നല്ലഹ് ദേഷ്യം വരത്തില്ലേ.. പക്ഷെ അവളത് കേട്ടില്ല.. ഹി ഹി..
കുളിച്ചിറങ്ങുമ്പോൾ അവൾ കട്ടിലിന്റെ ക്രോസയിൽ ചാരി കിടപ്പുണ്ട്, ഞാൻ തല തോർത്തി ഇറങ്ങിയതും അവളാ കട്ടിലിൽ ഉണ്ടായിരുന്നു, മുഖം ഇപ്പോളും ഒരു കോട്ട യുണ്ട് ഞാൻ ഒന്നുമിണ്ടാതെ ട്രിപ്പിനു പോകുമ്പോൾ എടുക്കുന്ന കട്ടിയുള്ള ബ്ലാങ്കെട്ടും പുതപ്പും ന്റെ തലയിണയും കൈയിലെടുത്തു, ന്റെ എല്ലാ നീക്കങ്ങളും നോക്കികാണുകയാണ് അവൾ ഞാൻ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയതും ബെഡിൽ ഉണ്ടായിരുന്നവൾ ന്റെ കൈയിൽ ചാടി പിടിച്ച്.
“” എവിടെ പൂവാ… ഞാൻ ദെഷ്യപ്പെട്ടോണ്ട് പിണങ്ങി പോവാണോ… “”
അവളെന്നെ വട്ടം പിടിച്ചുനിന്നു ചോദിച്ചു.ഞാൻ ഒന്നും മിണ്ടാതെ അവളുടെ നെറുകിൽ ഒന്ന് മുത്തി വെളിയിലേക്ക് ഇറങ്ങി. ഞാൻ നേരെ പോയത് ടെറസിലേക്കാണ് അവിടെ ആ എല്ലാ വിരിച്ചു മാനത്തേക്ക് നോക്കി കിടക്കാൻ തന്നെ ന്താ രസം, വിലവിന്റെ പോൻ വെളിച്ചത്തിൽ മുത്തുകൾ പൊഴിഞ്ഞു വീണെന്ന പോലുള്ള നക്ഷത്ര തിളക്കവും, ഇടക്കിടെ കാർമേഘങ്ങളുടെ നീക്കവും അവിടെ ശോഭ വർധിപ്പിച്ചിരുന്നു. അങ്ങനെ കിടക്കാൻ തന്നെ ന്താ രസം, കുറച്ചു മാറി ഒരു മുരടനക്കം, ഞാൻ ഒന്ന് നോക്കി കുണുങ്ങി കുണുങ്ങി വരുന്ന പെണ്ണ്,