“” നീ..നിന്റെ അച്ഛനോട് പറഞ്ഞോ അതിനിപ്പോ എനിക്കെന്താ.. “‘
ഞാൻ തീർത്തും പുച്ഛിച്ചു.. അതുകണ്ടവളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ അറിഞ്ഞു
“” എന്റെ അച്ഛനോടല്ല.. നമ്മടെ അച്ഛനോട് പറയൂന്നാ ഞ്ഞാൻ പറഞ്ഞെ മനസ്സിലായോടാ മണ്ടാ.. “”
പുള്ളി പണ്ടേ ന്നെ തഴഞ്ഞതാ,, അല്ലേലും നമ്മക്കെന്ത് പാട്.. ഇല്ലച്ചാ പൊട്ട് പുല്ല്.. അത്രേ ഉള്ളു..
“” നീ പോയി പറയ് നിക്ക് രണ്ട് ഉണ്ടായാ… “”
അങ്ങനെ പറഞ്ഞപ്പോ ആളുടെ മുഖമൊന്ന് താണു.. ഞാൻ ആ സമയം കൊണ്ടവളുടെ ചെവിക്കു പിടുത്തമിട്ടു
“” ന്തായി പെണ്ണെ നീ വിളിച്ചേ.. ടാ..ന്നോ…!!
നിനക്കെവിടുന്ന് കിട്ടി കുട്ടി ഇത്രേം ധൈര്യം..? ”
“” താമ…യോ.. തമാശക്ക് വിളിച്ചാണെ..
മാഗിയേച്ചി ഓടിവായോ ഈ കാലമാടന്നേന്നെ കൊല്ലുന്നേ… “”
“” കാലമാടൻ നിന്റെ മറ്റവൻ… “”
“”ആഹ്ഹ് അതിനോടാ ഞാൻ പറഞ്ഞെ ഹൂ…. “”
അവളലച്ചു കൂവി.. എവിടുന്നോ പാഞ്ഞാടുത്തേക്ക് വരുന്ന മാഗിയെ ഞാൻ കണ്ട്..
“” ന്തോന്നാ രണ്ടും..,,!!
എടാ ന്റെ കൊച്ചിനെ വിടാൻ… എടാ വിടെടാ അവൾക് വേദനിക്കുന്ന്.. “”
അവൾ എന്റെ കൈയിൽ പിടിച്ചു മാറ്റി.. അപ്പോൾ തന്നെ ഒന്നുമറിയാത്ത പൂച്ചയെ പോലെ അവൾ മാഗിയുടെ പുറകെ ഒളിച്ചു..
‘”” കണ്ടോച്ചി.. ന്റെ ചെവി പൊന്നാക്കി.. “”
മാഗിയുടെ പുറകെ നിന്ന് അവളോട് എന്റെ കുറ്റം പറഞ്ഞു എന്നെ നോക്കി കൊഞ്ഞനം കുത്തി ഇപ്പോ കിട്ടും. ഇപ്പൊ കിട്ടും ന്നൊരു മുഖഭാവവും..
“” നിയ്യ് കൂടുതല് സംസാരിക്കാതെ..നിനക്കാ പെണ്ണെ രണ്ട് തരണ്ടേ.. പാവമാണെന്ന് വെച്ചിരിക്കുന്ന നമ്മള് മസ്ണ്ടന്മാര്, നീയാ അവനെ ദേഷ്യം പിടിപ്പിച്ചെന്ന് എനിക്കറിയരുതോ..””