“” അതെ ഇത് നിങ്ങളുടെ റൂമല്ല… അതോർമ്മ വേണോട്ടോ.. “”
എന്നും പറഞ്ഞ് ഞാൻ ഇരിക്കുന്ന ടേബിളിന്റെ അടുത്തായി അവരെല്ലാം ഒത്തുകൂടി..
“” അല്ല മോളെങ്ങനെ ഞങ്ങടെ ചെക്കനെ വളച്ചെടുത്തു..
ഇവിടെ എല്ലാരുടേം റൊമാന്റിക് ഹീറോ അർജുൻ വിശ്വനാഥനെ ങ്ങനെ കറക്കിയെടുത്തുന്നു നങ്ങൾക്കറിയണം.. “”
കുടി നിന്നവരിൽ ഒന്നുരണ്ടുപേർക്ക് ചെറിയ ഒരു നീരസം ഉള്ളതായി തോന്നി..
അതിന്റെ കരണം അറിയാവുന്നത് കൊണ്ട് ഞാൻ അതിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചില്ല,, ഞാൻ അവരെ നോക്കി അവളിലേക്ക് നോക്കുമ്പോൾ ആമി എന്നെ കണ്ണുകൾ കൂർപ്പിച്ചു നോക്കുന്ന്നുണ്ടായിരുന്നു
“” അങ്ങനെ ഒന്നുല്ല ഗായിസ്,,
അർറേൻജ് മാരേജ് ആയിരുന്നു ഞങ്ങളുടെ.. “”
എന്നെ നോക്കി കണ്ണ് കോർപ്പിക്കുന്ന അവളെ ചേർത്ത് പിടിച്ച് ഞാൻ അത് പറയുമ്പോൾ പെണ്ണോന്ന് ചിരിച്ചു.. അതിന് ഞാൻ അവളുടെ നെറ്റിയിൽ നെറ്റിച്ചേർത്തു ഒരിടിയും കൊടുത്തു
“” ഹാ ന്താ പോസ്സ് പൊളി..””
കുട്ടത്തിലെ ക്യാമറ മാൻ ആയ രാഹുൽ ആ മനോഹരമായ ഫോട്ടോ അവന്റെ ക്യാമെറയിൽ പകർത്തി.. നമ്മുടെ 3 മൂവിയിലെ ധനുഷ് ആൻഡ് ശ്രുതി ഹസ്സൻ ന്റെ ഒരു ഫോട്ടോ ഉണ്ടല്ലോ ഏതാണ്ട് അത് പോലെ.. സംഭവം പൊളിയായിട്ടുണ്ട്.
××××××××××
ങ്ങനെ ഫുടൊക്കെ കഴിച്ചു കഴിഞ്ഞപ്പോളും അവൾ എന്നെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു,, അല്പനേരം കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നവളുടെ ഭാവം കണ്ടാലറിയാം നല്ല കലിപ്പിലാ,,
എന്റെ ചെയറിൽ പിടിച്ചു അവൾക്ഭിമുഖമായി നിർത്തി, എളിക്ക് കൈയും കൊടുത്ത് ന്നെ വീക്ഷിക്കുന്ന അവളോട് ഞാൻ എന്തെന്ന് അർത്ഥത്തിൽ പുരികമുയർത്തിയതും
“” ദേ.. ഞാനൊരു കാര്യം പറഞ്ഞേകാം ഈ പെൺപിള്ളേര്ക്ക് നിങ്ങളെ കാണുമ്പോളുള്ള ഈ ഇളക്കമുണ്ടല്ലോ അതെനിക് തീരെ പിടിക്കുന്നില്ല..