“” എയ്യ് ഒന്നുല്ല.. നീയാ ഫോണിങ് കൊണ്ടാ.. നമ്മക്കത് റെഡിയാക്കാം.. “”
ഞാൻ ഫോൺ കവർ പൊട്ടിച്ച്, അവളുടെ പഴയ നോക്കിയ ഫോണിൽ നിന്ന് സിമും ഊരി ഇതിലേക്ക് ഇട്ട് കണക്ട് ആക്കി.. വൈട്സപ്പ് ഉം വേണ്ട സാമഗ്രഹികൾ എല്ലാം ശെരിയാക്കി..
“” ഇതിന് എത്രയായി.. “”
അവളിലെ ആക്കിക്കോണ്ഡന്റ് ഉണർന്നു.. അതറിഞ്ഞിട്ട് ഇനി വേറെ വിഷയതിനാ..
“” അതൊന്നും ന്റെ മോളിപ്പോ അറിയണ്ടാട്ടോ.. ന്റെ ഭാര്യ ഇനി പഴയ ആ ഫോൺ ഉപയോഗിക്കുന്നത് എനിക്ക് കുറച്ചിലാ.. അത്രേ മനസിലാക്കിയാൽ മതി.. “”
“” ഓ അങ്ങനെയെങ്കിൽ അങ്ങനെ… അഹ് പിന്നേ.. “”
അവളൊന്ന് കയറി കിടന്ന്. എന്റെ നെഞ്ചിൽ പതിയെ ചിത്ര പണികൾ ചെയ്യാൻ തുടങ്ങി.. ഞാൻ അതെ കിടപ്പിൽ കാര്യം അന്വഷിച്ചു..
“” അമ്മ ചോദിച്ച് ഉടനെയങ്ങാനും വിശേഷം അറിയിക്കുവോന്ന്… “”
അത് പറഞ്ഞ് കഴിഞ്ഞതേ പെണ്ണെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..
“” അയ്യോടാ.. നാണം കണ്ടില്ലേ ന്റെ കൊച്ചിന്റെ.. അല്ല അമ്മക്ക് മാത്രേ ഉള്ളോ ആഗ്രഹം അതോ ഈ കുറുമ്പിക്കും ഉണ്ടോ.. “”
“” പറയട്ടെ… ന്നേ കളിയാക്കല്… “”
“” അഹ് ഇല്ലെടോ.. പറ കേൾക്കട്ടെ.. “”
ഞാൻ അവളുടെ തലയിൽ പതിയെ തലോടി.. അവളുടെ ചുടുനിശ്വാസം എന്റെ നെഞ്ചിൽ പതിക്കുമ്പോൾ അവളെ ചേർത്ത് മുറുക്കെ കെട്ടിപിടിച്ചങ്ങനെ കിടക്കാൻ തോന്നി,, ഈ രാവും പുലരാതെ ഇരുന്നെങ്കിൽ..,
അവളുടെ വാക്കുകൾ പുറത്തേക്ക് വരുന്നതിനു മുന്നെ ഡോറിൽ തട്ട് ശക്തിയായി മുട്ട് കേട്ട്,
“” ആഹ്ഹ് അമ്മേ വരണ്.. “”
അവൾ ന്റെ നെഞ്ചിൽ നിന്ന് എണ്ണിറ്റ്, അഴിഞ്ഞു വീണ കർകൂന്തൽ വാരിക്കെട്ടി എണ്ണിറ്റ്..