“” ഹോ പ്പൊ അതാണിപ്പോളും ഇല്ലേ..
വെറുതെ യല്ല അതുപോലത്തെ തന്നെ മാല വാങ്ങികൊടുത്ത്.. ന്നിട്ട് ഒന്നുമറിയാത്ത പോലെ ഇരിക്കണ കണ്ടില്ലേ.. വിട്… “”
ഏയ് ഇതെന്താ ഇപ്പോ കഥ.. ഞാൻ അത് ഒരു ചിരിയോടെ നോക്കികണ്ടു അവൾ ഉള്ളിലേക്ക് കയറിയതും, ഞാൻ വെളിയിലേക്ക് ഇറങ്ങി നിന്ന് ,കുറച്ച് കഴിഞ്ഞ് അച്ഛനിറങ്ങി വന്ന്..
“” അവള് തല്ലി പൊള്ളിച്ചു അകത്തേക്ക് കയറി പോണ കണ്ടല്ലോ.. ന്താ പറ്റെയെ.. “”
“” അത് ഒന്നുല്ലച്ച ഇടക്ക് ഉള്ളത് തന്നെ.. കുറച്ച് കഴിഞ്ഞ് ഞാൻ മിണ്ടുമ്പോൾ അതങ്ങ് മാറും.. “”
“” കൊള്ളാം രണ്ടും.. മോനെ നമ്മക്കൊന്ന് നടന്നാലോ… “”
അതിനെന്താ അച്ഛാ ന്ന് പറഞ്ഞ് ആമിയെ വിളിച്ചെന്റ ഒരു ടി ഷർട്ടും എടുത്ത്,അപ്പോളേക്കും എങ്ങോട്ടാ ന്നുള്ള അവളുടെ ചോദ്യം ഇപ്പോ വരാമെന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും വെളിയിലേക്ക് നടന്ന്..
“” ന്ന പതിവുണ്ടെൽ ഒന്നാകാം.. “”
കീശയിൽ കിടന്ന ഒരു ഗോൾഡ് ന്റെ പാക്ക് എന്റെ നേരെ നീട്ടിയ ആ മനുഷ്യനിൽ ഞാൻ ഒരു സുഹൃത്തിനെയാണ് കണ്ടത്,
“” ഇടക്ക് ഉണ്ടായിരുന്നു ഇപ്പൊ അവള് നിർത്തിച്ചു.. “”
ഒരു ചമ്മലോടെയാണ് ഞാൻ അത് പറഞ്ഞത് .. ഉടനെ പുള്ളി ഒന്ന് ചിരിച്ചു
“” നിനക്ക് ഒരു കാര്യമറിയോ ന്റെ അജു.. ഞാൻ സിഗരറ് വലി ന്റെ മുപ്പതാം വയസ്സിൽ നിർത്തിയതാ ന്നാ ആമിടെ അമ്മേടെ കരുതല്..
നല്ലതാണെന്ന് പറയില്ല.. ഇടക്കൊക്കെ വേണോടോ ഇല്ലേൽ അതിനൊരു രസം കാണില്ല..’””
പിന്നേം സംസാരിപ്പിക്കാൻ നില്കാതെ ഞാൻ ഒന്നെടുത്ത് കത്തിച്ചു, അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞ് നടന്ന്..ഞാൻ ആ വീട്ടിൽ ഉണ്ടാക്കുന്ന സന്തോഷവുമെല്ലാം ആ മനുഷ്യനെ വല്ലാതെ വിഷമിപ്പിക്കുണ്ടായിരുന്നു മ്. ന്നാൽ അതോർത്തു വിഷമിക്കണ്ട അതെന്നും അങ്ങനെ കാണുമെന്ന് ആ കൈയിൽ വാക്ക് കൊടുക്കുമ്പോൾ എനിക്ക് രണ്ടാമതൊന്നു ചിന്തിക്കണ്ട കാര്യമില്ലായിരുന്നു..കഷ്ടപ്പാടും ദുരിതവും എല്ലാം.. ഒടുവിൽ ന്റെ അച്ഛന്റെ സുഹൃത് ആയിരുന്നു ന്ന് പോലും.. ഒരുപാട് സഹായിച്ചിയുണ്ട് ത്രെ, വേണ്ടന്ന് പറഞ്ഞാലും സഹായിക്കും..കൂടെ പഠിച്ച ഒരു കൂട്ടുകാരനെ കാണുമ്പോൾ കാണിക്കുന്ന കുസൃതി കൾ ഇവരും കാണിക്കുന്ന്.. ന്റെ കാര്യം ഇവരോട് അച്ഛൻ തന്നെയാണ് വന്ന് പറഞ്ഞത്.. ന്റെ കുട്ടിക്ക് നിന്റെ മോളെ കൊടുക്കുമോന്ന്.. അങ്ങനെയാണ് ന്റെ ആമിയെ നിക്ക് എന്റെ അച്ഛൻ കണ്ട് പിടിച്ച് തരുന്നത്..