“” രണ്ടര ലക്ഷമോ.. നിങ്ങൾക്ക് വട്ടുണ്ടോ മനുഷ്യാ.. പെണ്ണെ ന്തേലും പറഞ്ഞെന്ന് കരുതി..””
“” ഇല്ലേച്ചി ഞാൻ ഇത്രേം പൈസയുടെ ഒന്നും വേണമെന്ന് പറഞ്ഞില്ല.. “”
ആമി യുടെ ആ ചോദ്യത്തിന് താൻ കാരണമാണോ ഇത്രയും പൈസ പോയതെന്ന് ഉള്ള വിഷമം അവൾ കണ്ണീർ ആയി പൊഴിക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടുണ്ടായിരുന്നു. അമ്മയും അച്ഛനും ഇനി പറയാത്തതയി ഒന്നുല്ല, ഒക്കെ ശെരി….!! പൈസ ആയി ന്നും പറഞ്ഞ് അനാവശ്യമായി ഒന്നുമല്ലാലോ ചിലവാക്കിയേ..
“” ശെടാ ഇതെന്തോന്ന് കൂത്താ.. ഒന്നുകലെലും ഞാൻ അവൾക്കല്ലേ വാങ്ങി കൊടുത്തത്.. അവൾക്കല്ലാതെ വേറെ ആർക്കാ.. “”
“” ന്നാലും ഇത് വേണ്ടായിരുന്നു ഏട്ടാ..
വിലകുറഞ്ഞ മാല വാങ്ങാനല്ലേ ഞാൻ പറഞ്ഞെ.. ”
“” എന്റെ കൊച്ചങ്ങനെ വില കുറഞ്ഞതൊന്നും ഇട്ടോണ്ട് ങ്ങും പോകുന്നില്ല… നീ അതെടുത്ത് അകത്തു കൊണ്ടോയി വയ്ക്ക് ചെല്ല്.. “”
അവൾ നിറഞ്ഞ കണ്ണുകൾ കൈത്തണ്ട കൊണ്ട് ഒപ്പി അകത്തേക്ക് ചുവടുകൾ വച്ച്.. അച്ഛനും അമ്മയും എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നു, ന്നാൽ പറഞ്ഞാൽ കാര്യമില്ലെന്ന് കണ്ടാകും അവരും അകത്തേക്ക് കയറി പോയി. ഞാൻ ആമിക്ക് അടുത്തായി ഇരുന്ന് കൈ അവളുടെ തോളിലൂടെ ഇട്ടങ്ങനെ ഇരുന്ന്
“” ന്താടി നിന്റെ മോന്ത വീർത്ത് കെട്ടിയിരിക്കുന്നേ.. ഏഹ്.””
“” ഒന്നുല്ല.. “”
“” ഹാ പറയെടി.. പൊന്നെ.. “”
“” ന്നോട് ഒരു വാക്ക് ചോദിച്ചിട്ട് വാങ്ങാൻ തോന്നില്ലല്ലോ.. ഹും പോ.. “”
“” ആഹ്.. ന്നാൽ ഇത് ഉറപ്പായും വാങ്ങിയേനെ…, എടി അവൾക്കും കാണില്ലേ ഇതൊക്കെ ഇടണമെന്ന്.. അന്നാ പിള്ളാര്.. അവളുടെ കൂട്ടുകാരികൾ വന്നപ്പോ കണ്ടതല്ലേ എല്ലാത്തിനേം.. ന്താ ഭംഗി ല്ലെ എല്ലാത്തിനും.. “”
ഞാൻ എല്ലാമോന്ന് ഓർക്കണ പോലെ അങ്ങിരുന്നു.. ആ കൊച്ചൊക്കെ എവിടാണോ എന്തോ..