“” മ്മ് കൊള്ളാം മോനെ.. നന്നായിട്ടുണ്ട്.. “”
നിറഞ്ഞ മിഴികൾ തുടകുനകണ്ടപ്പോളെ ഞാൻ വഴക്ക് പറഞ്ഞത് കൊണ്ട് ചിരിച്ചുകൊണ്ട് എന്റെ മുഖം ആ കൈകൊണ്ട് ന്ന് ഒഴിഞ്ഞു,
“” അമ്മേ നമ്മള് നാളെ എല്ലാരും കൂടെ തറവാട്ടിലാ ഓണം ആഘോഷിക്കുന്നെ.. “”
“” അയ്യോ അത്.. അതുവേണ്ട മോനെ., നിങ്ങള് മൂന്നാലും പോയാൽ മതി.. “”
അച്ഛനായിരുന്നു അത്.. തറവാട്ടിന്റെ നിലയ്ക്ക് തങ്ങൾ ചേർന്നില്ലെങ്കിലോ ന്നോർത്തു കാണും
“” അഹ് ന്നാ നന്നായിരിക്കും,, ഞാൻ കൊണ്ട് പോയില്ലെങ്കിൽ നാളെ രാവിലെ അച്ഛൻ ആയിരിക്കും നേരിട്ട് വരാ.. അച്ഛനാ പറഞ്ഞെ ഇത്തവണത്തെ ഓണം ഒന്നിച്ചാകം ന്ന് “”
പിന്നൊന്നും മിണ്ടാൻ ഞാൻ അനുവദിച്ചില്ല.. എന്റെ തീരുമാനം അവിടെ എല്ലാരും ഉൾകൊള്ളുന്നുണ്ടായിരുന്നു..അപ്പോളേക്കും അകത്തേക്ക് പോയ അഞ്ചു തിരിച്ചെത്തിയിരുന്നു.
പണ്ടൊക്കെ എന്തേലും അഭിപ്രായം പറഞ്ഞാൽ പുല്ല് വില തരുന്ന എനിക്ക് ഒരു കല്യാണം കഴിഞത്തൊടുകുടി വില തരാൻ തുടങ്ങിയിരിക്കുന്നു.. ഇതറിഞ്ഞായിരുനെനിക്കിൽ പത്തിൽ പഠിക്കുമ്പോളെ ഏതേലും കാന്താരിയെ കേട്ടായിരുന്നു.. ശേ ലേറ്റ് ആയി പോയല്ലോ.,
“” ടങ് ടാ ഡാ… “”
അവളയച്ച മോഡൽ, Gown with Ruffle Layer party occasion മോഡൽ ഒരു ഗൗൺ ഇട്ട് മുഖത്ത് വാങ്ങിക്കൊണ്ട് വന്ന മേക്കപ്പ് ബോക്സ് ഇൽ നിന്ന് മേക്കപ്പ്ഉം ഇട്ട് , മാലയും ഇട്ട് നിൽക്കുന്ന അവളെ കണ്ടപ്പോ ഉള്ളിൽ ഒരു സന്തോഷം.. ആ കണ്ണിലെ തിളക്കം കാണുമ്പോൾ എന്തൊക്കെയോ പോലെ,, പണ്ട് കുട്ടുകാർ അനിയത്തിക്ക് ഓരോന്ന് വാങ്ങി കൊടുക്കുമ്പോൾ അവരുടെ സന്തോഷം കണ്ടെന്നിൽ നിറഞ്ഞ വിഷമത്തിന് ഇന്നെനിക് മാറ്റമുണ്ടാക്കി.. അതെ ഇന്നെനിക്കും ഒരനിയത്തി ഉണ്ട്..
“” ഇത് ഇതെപ്പോ.. “”
അവളെ കണ്ട് എന്റെ നേരെ നോക്കിയ ആമിയുടെ കണ്ണിൽ ആകാംഷ നിറഞ്ഞിരുന്നു..