“” ഇല്ല മോനെ.. അച്ഛൻ ആ തെക്കേലെ സുകുണൻ വിളിച്ചെന്, കവലകോട്ട് ഇറങ്ങിയത.. “”
“” അഹ്.. നിന്റെ പടുത്തം എങ്ങനെ പൊന്നേടി.. “”
അമ്മയുടെ മറുപടി കിട്ടിയിട്ട് ഞാൻ തലച്ചേരിച്ചു അഞ്ചുനേ നോക്കി.. അമിയും കുളി കഴിഞ്ഞിട്ടുണ്ട് വീട്ടിൽ ഇടണ നൈറ്റി യാണ് വേഷം, തലയിൽ തോർത്തും കെട്ടിവെച്ചിട്ടുണ്ട്..
“” നന്നായിട്ട് പോണുണ്ടേട്ടാ.. “”
“” ന്റെ മോനെ.. നീ വാങ്ങി കൊടുത്ത ആ കമ്പുട്ടറും നോക്കിയിരിപ്പാ സാധാ സമയവും.
അത് കിട്ടിയാ പെണ്ണിന് ഊണും വേണ്ട ഉറക്കോം വേണ്ട.. “”
ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി.. അതിനവൾ ഒന്നിളിച്ചു കാണിച്ചു.. “” അതൊക്കെ എന്റെ കൊച്ച് പഠിച്ചോളും അല്ലെടാ.. “”
ന്ന് ഞാൻ പറഞ്ഞപ്പോ, അമ്മ ചിരിച്ചോണ്ട് എണ്ണിറ്റ് പൊയി, പിന്നല്ല എന്റെ പുന്നാര ഏട്ടന്നും പറഞ്ഞെന്റെ കവിളിൽ ഒരു ഉമ്മ കൂടെ തന്നവൾ..
“” അപ്പോ ഏട്ടന് മാത്ര ഉള്ളോ ഉമ്മ ഈ പാവം ചേച്ചിക്കില്ലേ… “”
ന്നും പറഞ്ഞു ആമി കുശുമ്പ് കുത്തിപ്പം ഇന്നാ പിടിച്ചോ ന്നും പറഞ്ഞൊരുമ്മ അവൾക്കും കൊടുത്തു ഞങ്ങടെ കൊച്ചു..
“” യാത്ര യൊക്കെ എങ്ങനെ ഉണ്ടായിരുന്നു ചേച്ചി.. “”
എന്റെ ഫോണിൽ തോണ്ടുവാണ് രണ്ടും. അത് കേട്ടപ്പോ ആമി ന്നെയൊരു നോട്ടം.. ഞാൻ വേണ്ട പറയല്ലെന്നു കണ്ണ് കാണിച്ചു.. എവിടെ..
“” എന്റടി.. ഇങ്ങോട്ട് വരണ വരവിനു ഡ്രെസ്സെടുക്കാൻ ഞങ്ങളൊരു കടേൽ കേറി.. അവിടെ വച്ചൊരു പെണ്ണുമായി ചെറിയ പ്രശ്നമായി.. അവൾക്കുള്ളത് കൊടുത്ത് വിട്ടപ്പോൾ.. “”
“” വിട്ടപ്പോ.. എന്നിട്ട്.. “”
അഞ്ചു കൈയിൽ ഇരുന്ന ഫോൺ മാറ്റി ആമിയെ നോക്കി ഇരിപ്പായി.. അവൾ നടന്നതെല്ലാം പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോ അഞ്ചു ന്നെ ഒരു നോട്ടം..