കാർ ഇരുട്ട് വീണ് തുടങ്ങിയ മണ്ണിട്ട വഴിയിലൂടെ അകത്തേക്ക് നടക്കുമ്പോൾ ഉമ്മറത് അമ്മയും അഞ്ജുവും നാമം ജപിക്കുന്നുണ്ടായിരുന്നു.. പതിവില്ലാതെ കാർ കണ്ടതുകൊണ്ട് ഒരു സംശയം അവരിൽ ഉണ്ടായിരുന്നു. അഞ്ചു നാമം ജപിക്കുന്നതിനിടയിലും എത്തി വലിഞ്ഞു നോക്കുണ്ടായിരുന്നു. ഓണത്തിന് ഒരു ലോഡ് സാധനങ്ങളുടെ ലിസ്റ്റ് ആണ് പെണ്ണെനിക് വാട്സ്ആപ്പ് ൽ ഇട്ടിരിക്കുന്നെ. വരുന്നില്ലെന്ന് പറഞ്ഞപ്പോ അവളുടെ സ്വരം മാറിയത് കേൾക്കണമായിരുന്നു.. ഏതായാലും അച്ഛൻ ഇവിടെ ഇല്ലെന്ന് നിക്ക് മനസിലായി.
ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങിയ ആമിയെ കണ്ടപ്പോ രണ്ടാൾക്കും സങ്കടവും സന്തോഷവും. അമ്മെന്ന് വിളിച്ചോടിയ ആമി അമ്മയെ കെട്ടിപ്പുണർന്നു
അഞ്ചും അമ്മയും അവളും തമ്മിൽ വരുന്നില്ല ന്ന് പറഞ്ഞതിന്റെ പരിഭവമാ ഉണ്ടായതെങ്കിൽ അഞ്ജുനോട് കള്ളം പറഞ്ഞതിന്റെ പ്രതിഫലം കിട്ടിയത് എനിക്കായിരുന്നു.. വന്നപാടെ എന്റെ വയറു നോക്കി ഒറ്റ ഇടി..ഈ ചേച്ചിയും അനിയത്തിയും എന്നെ കൊല്ലുന്ന തോന്നണേ.. അതിനൊരു നൂറ് സോറിയും പറഞ്ഞാണ് ഞങ്ങൾ അകത്തേക്ക് കയറുന്നത്..
“” മോനിരിക്ക് ഞാൻ കാപ്പി എടുകാം..””
“” വേണ്ട ഏട്ടന് ഞാൻ കാപ്പി എടുകാം.. “”
അമ്മ പറഞ്ഞതിന് നിഷേദമെന്നേ അഞ്ചു അതുംപറഞ്ഞകാതെക്കൊടി.. ആമിയും അമ്മയും അകത്തേക്ക് കയറിയപ്പോ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ന്നും പറഞ്ഞു അയയിൽ കിടന്ന തോർത്തും ഒരു കാവി കൈലിയും എടുത്ത് വെളിയിലത്തെ കുളുമുറിയിൽ കയറി. കുളികഴിഞ്ഞു വെളിയിൽ ഇറങ്ങുമ്പോൾ അഞ്ജുവും ആമിയും ഉണ്ടായിരുന്നു വെളിയിൽ രണ്ടാളും എന്തോ കുശലം പറച്ചിലാണ്..
“” ധാ ഏട്ടാ കാപ്പി.. “”
അഞ്ചുന്റെ കൈയിൽ നിന്നും കാപ്പിയും വാങ്ങി ഞാൻ ഉമ്മറത്തെ ചാരുപടിയിൽ കയറിയിരുന്നു.,
“” അച്ഛൻ വരാറായില്ലേ അമ്മാ .. “”
കാപ്പിയിൽ ഒരിറ്റ് ഇറക്കി വെളിയിലേക്ക് നടക്കുന്ന അമ്മയോട് ഞാൻ അത് ചോദിച്ചപ്പോ, അയയിലെ ബാക്കി തുണികൾ ഓരോന്നായി എടുത്ത് തോളത്തിട്ട് അതിനുള്ള മറുപടി ഉം എനിക്ക് നൽകി അമ്മ ഉമ്മറതെക്ക് കയറി