നാമം ഇല്ലാത്തവൾ 6 [വേടൻ]

Posted by

 

 

“” പേടിച്ചു പോയോ.. ന്റെ പൊന്ന്.. “”

 

 

“” പിന്നില്ലാതെ എല്ലൊക്കെ ഓടിയണ സ്വരം കേട്ടെനിക് ന്തൊപോലായി.. എത്രയൊക്കെ അയാലും എങ്ങനെയാ ഏട്ടാ ഒരാളോട് ഇങ്ങനെയൊക്കെ ചെയ്യാൻ ഒക്കാ.. “”

 

 

അതിന് ഞാൻ ഒന്ന് ചിരിച്ചു ചുമ്മാ ന്ന് കണ്ണിറുക്കി

 

 

“” ചിരിച്ചോ.. ന്ത്‌ പറഞ്ഞാലും ഈ ചിരിയുണ്ടല്ലോ ആളെ കൊല്ലണ ഈ ചിരി.. ഇയ്യോ എന്റെ ദൈവമെ.. ഇതിനെ ഞാൻ കടിച്ചങ് കൊല്ലട്ടെ.. “”

 

 

കൈകൊണ്ട് എന്നെ കൊല്ലാൻ വരണ പെണ്ണെന്റെ കവിളിൽ പിടുത്തമിട്ട് കവിളിൽ ഒരൊറ്റ കടി.. വേദനിപ്പിച്ചോനുല്ല ട്ടോ ന്റെ പെണ്ണ്, ഞാൻ പതിയെ വണ്ടി എടുത്തു ഇരുട്ട് വീണു തുടങ്ങിയിരുന്നു.. ഇനി ഒരു കാൽ കിലോമീറ്റർ അത്രേ ഉള്ളൂ ഇവളുടെ വീട്ടിലെക്ക്

 

 

“” പണ്ടും ഇങ്ങനെ ആയിരിക്കും ഇല്ലേ.. “”

 

 

മുന്നോട്ട് വണ്ടി നീങ്ങി തുടങ്ങിയതും പെണ്ണ് വീണ്ടും ഫോം ആയി..

 

 

“” എങ്ങനെ.. “”

 

 

“” ആളെ തല്ലണ കാര്യത്തിൽ.. “”

 

 

അവളൊരു പിരികം പൊക്കി ന്നേ സംശയത്തോടെ നോക്കി.. ഇവളിതെന്തോന്ന് ചില സമയം പെണ്ണ് കൊച്ച് കുട്ടികളെക്കൾ കഷ്ട.. അതിന് ഏയ്‌ ന്ന് പറഞ്ഞ് ഞാൻ ഒഴിവായി..

 

 

 

“” നിക്കറിയാം എല്ലാം.. ന്നേ അങ്ങനെ പൊട്ടിയാക്കാൻ നോക്കുവൊന്നും വേണ്ട… “”

 

 

“” പിന്നേ.. എനിക്കറിയില്ലേ ന്റെ കൊച്ചിനെ.. ഒരു പൊട്ടിയെ പിന്നേം എങ്ങനെയാ പൊട്ടിയാക്കുന്നെ.. അല്ലെ.. “”

 

 

ആഹ്ഹ് ന്ന് പറഞ്ഞത് മറുപടി തന്നവൾ പെട്ടെന്ന് റിലെ തിരിച്ചു കൊണ്ട് വന്ന്.. പിന്നേ നുള്ളും പിച്ചുമായി വീടെത്തിയതറിഞ്ഞില്ല. ഞങ്ങൾ വരുമെന്ന് വിളിച്ചു പറഞ്ഞില്ല രണ്ടിടത്തും എനിക്ക് ലീവ് ഇല്ല ഇവൾക്ക് ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട് ഇപ്പോ ലീവ് എടുക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞപ്പോ കുറെ വഴക്ക് കേട്ട്.. ന്നാൽ ഒരു സർപ്രൈസ് കൊടുക്കണമെന്നേ ഉണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *