ഞെട്ടലോടെ കണ്ണുകൾ തുറന്ന് മുന്നിൽ ന്നേ കണ്ടതും അർതലച്ചു ന്റെ ഞെഞ്ചിലേക്ക് ഒറ്റ വീഴ്ച.. അവിടെ ഇനി നിന്നാൽ ശെരിയാകില്ല ന്ന് തോന്നിയതിനാൽ,, മാറ്റവൾക്കൊരു സലാമും കൊടുത്ത് ഞാൻ അവളേം കൊണ്ട് കാറിൽ കേറി.. പെണ്ണിപ്പോളും കരച്ചില് നിർത്തിട്ടില്ല.. ഞാൻ വണ്ടി സൈഡ് ആക്കി
“” എടി നീ ചുമ്മാ കിടന്ന് കരയാതെ.. “”
ന്ത് പറഞ്ഞിട്ടും അവൾക് യാതൊരു മാറ്റവും ഉണ്ടായില്ല അതെന്നിൽ കുടുതൽ ദേഷ്യം കൊണ്ട് വരികയാണ് ചെയ്തത്, അവസാനം എന്റെ കൈവിട്ട് പോയി
“” ഇങ്ങനെ കിടന്ന് തൊള്ളതുറക്കാൻ മാത്രം ഞാൻ ചത്തിട്ടൊന്നുമില്ലലോ.. കോപ്പ്.. “”
ഞാൻ സ്റ്ററിംഗ് ൽ അഞ്ചിടിച്ചു ആ നിമിഷം എന്റെ ഇടത്തെ കവിളിൽ ഒരു പുകച്ചില് ഞാനൊന്ന് കണ്ണ് മുറുക്കെ തുറന്ന്.. എന്റെ ഇടത്തെ ഭാഗത്തേക്ക് നോക്കുമ്പോൾ ചുവന്നു നിറഞ്ഞ കണ്ണുകൾ എന്നെ നോക്കി കൊല്ലുണ്ടായിരുന്നു..
“” വേണ്ടത്തീനം പറയുന്നോ പട്ടി… “”
ന്നും പറഞ്ഞ് ന്റെ നെഞ്ചിൽ രണ്ടിടിയും തന്നവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു കിടന്ന് കരഞ്ഞു. അവളുടെ പുറത്തൂടെ എന്റെ കൈ ഒരാശ്വാസമെന്നപോലെ തഴുകുന്നുണ്ടായിരുന്നു, അപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു എന്നതാണ് സത്യം.. ആ അടിക്ക് നല്ല സുഖം.. കുറച്ച് നേരം കിടന്നവൾ നെഞ്ചിൽ നിന്നും എണ്ണിറ്റ് എന്റെ കവിളിൽ തലോടി
“” നൊന്തോ..””
ആ നിറഞ്ഞ കരിംകൂവള മിഴികളിൽ പരിഭവവും എന്നോടുള്ള സ്നേഹവും അണെനിക്ക് കാണാൻ കഴിഞ്ഞത്. ഞാൻ ഇല്ലെന്ന് കണ്ണിറുക്കി കാട്ടി, അതിനവൾ മുഖമുയർത്തി ന്റെ കവിളിൽ ഒരുമ്മ തന്നു. ഒരു നനവാർന്ന ചുംബനം .
“” അങ്ങനെ പറഞോണ്ടല്ലേ ഞാൻ തല്ലിയെ.. ഏട്ടനെന്തേലും പറ്റിയാൽ എനിക്ക് ആരാ ഉള്ളെ.. ഇനി അങ്ങനെയൊന്നും പറയല്ലേ.. നിക്കതു സഹിക്കാനാവില്ല,, പോണേൽ ന്നേ കൂടെ കൊണ്ടോണം.. “”
ഞാൻ ഒന്നും മിണ്ടില്ല ആ നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്തവളോട് ഒരു മാപ്പ് പറഞ്ഞ്.. തിരിച്ചാ ഇരു കണ്ണിലും മുത്തമിടുമ്പോൾ അവളുടെ മിഴികൾ നിറയുണ്ടായിരുന്നു..