ഇത്രം നേരം കിടന്ന് ഷോ ഇറക്കിയവളാ ദേ കിടന്ന് കയറ് പൊട്ടിക്കുന്നെ..
“” അതെങ്ങനാ മോളെ ഈ ചേച്ചി നമ്മക്കായി കൊണ്ട് വന്ന ചേട്ടമ്മാരല്ലേ യത്.. ഒന്ന് കണ്ടിട്ട് പോകാന്നെ..
പിന്നെ കുറെ ആയില്ലേ അവര് നടക്കാൻ തുടങ്ങിട്ട് അപ്പോ അവരിവിടേ വരെ വരുമ്പോൾ നമ്മളെ കണ്ടില്ലേൽ മോശമല്ലേ.. ‘””
ല്ലാം ന്റെ ഷർട്ടിന്റെ തുണിയിൽ പിടിച്ച് വലിക്കുന്ന പെണ്ണെന്നെ ന്തോ അനിയഗ്രഹ ജീവിയെ പോലെ നോക്കി നിന്ന് ഞാൻ കണ്ണടച്ച് മാറി നിന്നോളൻ കണ്ണ്കാണിച്ചു, അവൾ പോകില്ല ന്നും പറഞ്ഞ് എന്റെ കൂടെ നിന്നവളെ ഞാൻ മാറ്റി നിർത്തി ഇവിടെ നിന്നോണമെന്നും പറഞ്ഞ്.. ആ ഭാഗത്തു ആരും തന്നെയില്ല വണ്ടികളും ഇല്ല..
അവർ നടന്നടുത്തെത്തിയപ്പോ ദണ്ടേ നമ്മടെ ചെക്കൻ അവരുടെ കുട്ടത്തിൽ..
“” അമ്മായിടെ മോനെ സതീശാ..!! ആമി ദേ ടി നിന്റെ ബന്തു…””
ഞാൻ ആ നാറിയെ (സതീശൻ) ആമിയെ കാണിച്ചപ്പോ അവൾ പേടിച്ചു ന്നേ നോക്കി,, ഞാൻ കണ്ണിറുക്കി ഒന്നുല ന്ന് കാണിച്ചതും പെണ്ണിന് കുറച്ച് സമാധാനം ആയത് പോലെ.. ഞാൻ വീണ്ടും നേരെ തിരിഞ്ഞു..
അളിയാ.. എവിടായിരുന്നു.. സുഖമല്ലേ എന്റെ അളിയന്..””
“” സുഖമൊക്കെ ഞാൻ മാറ്റി താരാടാ.. നിന്റെ ന്നേ ആൾക്കാരുടെ മുന്നിലിട്ട് തല്ലും അല്ലേടാ നായെ.. “”
അവൻ അവിടെ നിന്ന് കുരച്ചു.. അപ്പോ പ്രതികാർ ആണ് ഉദ്ദേശം, കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല..
“” അപ്പൊ ന്റെ അളിയൻ ന്നേ തട്ടാൻ തന്നെ വന്നതാ അല്ലെ.. നി കേട്ടില്ലേ ആമി.. “”
തിരിഞ്ഞു നോക്കിയതേ ആ പൊട്ടി ഇരുന്ന് കരയുന്നു.. സാരീ യുടെ തുമ്പ് കൊണ്ട് വാ പൊത്തിയാണ് കരയുന്നെ.. പാവം ഇവമ്മാര് ന്നേ തല്ലും ന്ന് പേടിച്ചയിരിക്കും .