“” കൈയിൽ മാത്രമല്ലെടി വേണേൽ നിന്റെ മുന്നിലിട്ട് നിന്റെ കെട്ടിയോന് ഉമ്മയും കൊടുക്കും കാണണോ നിനക്ക്… “”
ഞാൻ പെട്ടെന്ന് തല ചെരിച്ചു അവളെ നോക്കി.. തള്ളേ ബലാത്സംഗമോ.. അതും ന്നേ..
ദൈവമേ നൂറ്റൊന്ന് തേങ്ങ ഞാൻ ഉടച്ചോളാമേ ഇവൾക്കങ്ങനെയൊരു ബുദ്ധി തോന്നിക്കണേ..
ശേ… ന്ന് ആമി മുഖം കൊട്ടിയപ്പോ, ഞാൻ ആ ചിന്തയിൽ ആയിരുന്നു.. ഹൊ ബലാത്സംഗം ഓ.. ഇന്ന് ഞാൻ പൂന്ത് വിളയാടും,, അങ്ങനെ ഒക്കെ ഷക്കീല ചേച്ചിടെ സിനിമയിലെ കണ്ടിട്ടുള്ളു ഇന്നത് എന്നിൽ സഭലമാകാൻ പോകുന്നു.. ഞാൻ കൃതക്തൻ നായി..
“” നിന്നെ കണ്ടാൽ അറിയാടി നി അങ്ങനത്തെ ടൈപ്പ് ആണെന്ന്.. പക്ഷെ എന്റെ ഭർത്താവിനെ അതിന് കിട്ടില്ല.. “”
ശേ.. ഇവളിതെന്തിനാ ഇങ്ങനെ ഒക്കെ പറയണേ.. സ്വന്തം കാര്യമാങ് പറഞ്ഞാൽ പോരെ ന്തിനാ ന്നേ ഇതിലൊട്ട് വലിച്ചിടുന്നെ.. എനിക്ക് നല്ല താല്പര്യം ഉണ്ടെന്ന്.. സത്യം..
“” അനാവശ്യം പറയുന്നോടി. ചൂലേ.. “”
ന്ന് അമറി ആമിക്ക് നേരെ പാഞ്ഞ കൈയിൽ ഞാൻ മുറുകെ പിടിച്ച് ഒന്ന് ഞെരിച്ചു അവളവിടെ കിടന്ന് ഞെരിപിരി കൊണ്ട്..
“” ഹാ ചുമ്മാ നിന്ന് തിളക്കാതെ പെണ്ണെ.. ആളെയൊക്കെ കൂട്ടി വരാൻ നിയര് ഏജന്റ് ടീന യോ.. ഇവന്മാരുതുവരെ വന്നില്ലേ ദൈവമേ..!!
ചേട്ടന്മാരെ ഒന്നോടിവാ പോയിട്ട് വേറെ പണിയുണ്ടെ.. “”
“” വിട്… വിടെടാ പട്ടി… ന്റെ കൈയിന്ന് വിടാൻ “”
അവർ കുറച്ചധികം ദൂരം ആയതിനാൽ ആണെന്ന് തോന്നുന്നു ലാഗ് ആകുന്നത് ഏതായാലും എത്താറായി.. ഞാൻ ന്റെ കൈ വിട്ട് അവൾ കൈയും കുടഞ്ഞു കുറച്ച് മാറി നിന്ന്.. ഞാൻ അവളെയൊന്ന് നോക്കി ചിരിച്ചു..കൈക്ക് നന്നായി തന്നെ പണി കിട്ടിയിട്ടുണ്ട് എനിക്ക് അത് മതി..
“” അവരാരൊക്കെയാ.. ഏട്ടാ വാ പോവാം നമ്മക്.. എനിക്ക് പേടി യാ.. “”