“” ഒന്നുല്ല കിടന്നുറങ്ങാൻ നോക്ക് … ബാക്കിയൊക്കെ നാളെ.. “”
അതങ്ങനെ നൽകുന്നതാണ് നല്ലത്, ഒരു പക്ഷെ അന്ന് അവൾ കാരണമാണോ ഇന്ന് ഇവിടെ എല്ലാരേം ഉപേക്ഷിച്ചു കഴിഞ്ഞ നാലു കൊല്ലമായി ജീവിക്കണ്ട വന്നത്.., അവളോടുള്ള ഇഷ്ടമല്ലേ ഞങ്ങളെ ഇവിടെ പിടിച്ച് നിർത്തിയത് അതെ ഈ ഫ്ലാറ്റ്.. ഈ അന്തരീക്ഷം, അതിനെല്ലാം പുറമെ അവൾ പറഞ്ഞ വാക്കുകൾ…
എന്തിനാണ് പഴയത് എല്ലാം ഇനിയും ഓർക്കുന്നത് മറന്ന് കള.. ന്ന് ആരോ ഉള്ളിൽ നിന്നും പറയുന്ന പോലെ..
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു കണക്കുകൂട്ടി എപ്പോളോ ഉറങ്ങിപ്പോയി,
രാവിലെ മുഖത്തിന് മേലെ വീണ വെള്ളത്തുള്ളികൾ ആണ് എന്നെ നിദ്രയിൽ നിന്നും വിളിച്ചുണർത്തിയത് കണ്ണുകൾ തുറക്കുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കൊതുന്ന ആമിയെയാണ്..
“” നീ ഇതെങ്ങോട്ടാ ഇത്രേം രാവിലെ.. “”
മൂരിനിവർന്നെണ്ണിറ്റ് പുതപ്പു പോലും മാറ്റാതെ ആ കട്ടിലിൽ ഇരുന്നു..
“” ഇത്രേം രാവിലെയോ സമയം 9 ആയി.. നിങ്ങൾക് ബോധം ഇല്ലെന്ന് വെച്ച്.. “”
“” അല്ല അതിനിപ്പോ എന്താ.. ഇന്ന് നീ ലീവ് അല്ലെ.. “”
“” ആണ് അതുകൊണ്ട്… നേരത്തെ എണ്ണിക്കാൻ പാടില്ലെന്ന് ഉണ്ടോ..?? “”
മൈര്…… രാവിലെ വെറുതെ ചോദിച്ചു വാങ്ങി,,
ബെഡിൽ ഞാൻ മാത്രമേ ഉള്ളൂ.. കൊച്ചേവിടെ പോയി…
“” അവളവളുടെ റൂമിൽ പോയി…, ഫ്രഷ് ആവാൻ.. “”
“” എടി ഇന്നലെ എന്തൊപോലെയായിരുന്നു എനിക്ക്… നേരെചൊവ്വേ ഉറങ്ങാൻ കുടി കഴിഞ്ഞില്ല… “”
“” മ്മ്….
എന്തോപ്പറ്റി നിങ്ങടെ മുട്ടിൽ മൂട്ട കടിച്ചോ.. ഉറങ്ങാതിരിക്കാൻ.. “”
അസ്ഥാനത്തുള്ള ആ കോമഡി എനിക്ക് അങ്ങോട്ട് സുഖിച്ചില്ല, ഒരാള് ഒരു കാര്യം പറയുമ്പോൾ ഇട്ടേളക്കാൻ നിൽക്കരുത്.,