“” എടി ഓണമല്ലേ അവർക്കെന്തേലും വാങ്ങാതെ എങ്ങനാ കേറിചെല്ലുന്നേ… പോരാഞ്ഞിട്ട് നമ്മടെ ആദ്യത്തെ ഓണവും.. “”
“” അയ്യോ അത് ശെരിയല്ലേ.. ഞാനത് പാടെ മറന്നോയ്.. “”
അതുപറഞ്ഞവൾ കൈയും വീടിവിച്ചു കാറിനു വെളിയിൽ ഇറങ്ങി,
“” മറന്നെന്നല്ല ഉറക്കം നിന്നെക്കൊണ്ട് മറക്കാൻ പ്രേരിപ്പിച്ചു ന്ന് വേണം പറയാൻ.. “”
ഞാനും വണ്ടി ലോക്ക് ആക്കി മുന്നോട്ടേക്ക് നടന്ന്, പിന്നാലെ എന്തൊക്കെയോ പിറുപിറുത് ഓടിയെന്റെ കൈകളിൽ തുങ്ങിയവൾ.. കുറച്ച് മുന്നോട്ട് നടന്ന് അവൾ ബാത്‌റൂമിൽ കേറി ഒന്ന് മുഖം കഴുകി വന്നു.തിരിച്ചു വന്നു ഒന്നിച്ചാണ് അകത്തേക്ക് കയറിയത്,, അവളെ വിടുവിച്ചു ഞാൻ ഒന്ന് അകത്തേക്ക് നോക്കി പോയി ഇതെന്തോന്ന് ബീനലെയോ..
“” നീ തന്നെ എല്ലാർക്കുമുള്ളത് എടുത്തോ.! ഞാൻ എടുത്താൽ അച്ഛൻ നൈറ്റിയും അമ്മ കൈലിയും ഉടുക്കണ്ട വരും. അതുകൊണ്ടെന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ.. ല്ലെ.. ” ”
അതിനവൾ ചിരിച്ചുകൊണ്ട് തലയാട്ടി ന്റെ വയറിൽ ഒരു കുത്തും തന്നവൾ മുന്നോട്ട് നടന്ന് അവൾക്കു പിറകിൽ ഞാൻ ഒരു ചെയറിൽ ഇരിപ്പുറപ്പിച്ചു.
ഇടയ്ക്കവൾ ഓരോന്ന് സെലക്ട് ചെയ്തേന്നെ കാണിക്കും, എനിക്ക് പിന്നെ എല്ലാം നല്ലതായതുകൊണ്ട് ഞാൻ ഒക്കെ പറയും,എനിക്ക് ഷൂട്ട് ന് ഉള്ള ഡ്രസ്സ് സെലക്ട് ചെയുന്നത് അവരായത് കൊണ്ട് ഞാൻ അതിലൊന്നും കൂടുതൽ ശ്രദ്ധ കേന്ദ്രികഴിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ എനിക്ക് പ്രതേകിച്ചു പണിയൊന്നും ഉണ്ടായിരുന്നില്ല ന്നാൽ ന്നെ കുഴപ്പിക്കാൻ പെണ്ണ് കച്ചക്കെട്ടി ഇറങ്ങിയേക്കുവായിരുന്നു.., ഇടയ്ക്കിടെ തിരിഞ്ഞിരുന്നു എനിക്ക് ഉമ്മ തരുന്ന പോലെ കാണിക്കും, അതുപിന്നെ എനിക്ക് ഇഷ്ടമായി കൊള്ളാലോ കളി.
അങ്ങനെ ഈ കളി തുടർന്നുപോകുന്നതിടയിൽ അവൾ ഏയ്യ്ത ഉമ്മ അമ്പിനു തിരിച്ചും ബാഹുബലിയിൽ പ്രഭാസ് എയ്ത പോലെ യൊന്ന് തിരിച്ചു കൊടുക്കവേ അത് ചെന്ന് തറഞ്ഞത് അതുവഴി കടന്നുപോയ വേറെ ഏതോ ഒരു പെണ്ണിൽ ആയിരുന്നു.. ഈശ്വര കണ്ട് കാണുവോ എന്തോ… രസമതല്ല ആ ടൈം ൽ തന്നെ ആമി തിരിഞ്ഞിരുന്നു, ഉമ്മ വച്ചത് ആ പെണ്ണ് കാണുകയും ചെയ്ത് തൃപ്തി ആയി.