ഞാനും ഒട്ടും വിട്ടുകൊടുത്തില്ല അഹ് ഹാ..
“” ഓ നിങ്ങള് കൂടുതല് സംസാരിക്കേണ്ട.. എടി മീനു… “”
എന്നെ കിടന്നേടത് നിന്ന് തലപൊക്കിനോക്കി മീനുനെ തട്ടി വിളിച്ചു
അവൾ മ്മ് എന്നും പറഞ്ഞു കൈമുട്ടിൽ കുത്തി ഞങ്ങളെ നോക്കി
“” എടി നിന്റെ അപ്പ നിന്നോട് പറഞ്ഞ കഥയില്ലെ .. അത് ഞങ്ങളുടെ കഥ തന്നെയാ.. പിന്നെ… കുറച്ചൊക്കെ ഇയാള് കൈയിന്ന് ഇട്ടതാ.. “”
പൊളിഞ്ഞു.. എല്ലാം പൊളിഞ്ഞു,, ഇക്കണ്ട കള്ളമെല്ലാം പറഞ്ഞൊപ്പിച്ചിട്ട് എല്ലാം ഇല്ലാണ്ടായി.. അവളുടെ അപ്പ ഒരു കോഴിയായിരുന്നു എന്നറിയിക്കാതെ ഇരിക്കാനാ ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞത്
സൊ.. സത്യം അവൾ മനസിലാക്കിയിരിക്കുന്നു.. ഐ ആം ട്രാപ്പ്ഡ്…
“” ഇയാളോ…?? “”
ഞാൻ കണ്ണുമിഴിച്ചു.. ഇതെന്താ ഇപ്പൊ കഥ
“” അത്… അതാ ഫ്ലോയിക്ക് വന്നോയതാ.. “”
അവളത്തിന് നല്ല വെളുക്കണേ ഒന്ന് ചിരിച്ചു..
“” മതി രണ്ടും.. എനിക്ക് അത് നേരത്തെ മനസിലായതാ… ഇതെവിടെ വരെ പോകൂന്ന് നോക്കിയല്ലേ.. എന്റെ അപ്പ ഒരു കോഴിയാണെന്ന് അമ്മ പറഞ്ഞു തന്നു വേണോ ഞാൻ അറിയാൻ.. അതൊക്കെ അച്ഛമ്മ ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്… “”
അഹ്.. ഇപ്പൊ എങ്ങനെ ഇരിക്കണ്.. പരട്ട തള്ള … ഒരു കോച്ചായിട്ട് പോലും എന്നെ വെറുതെ വിടില്ലലോ.. ആരുടെ എങ്കിലും മുന്നിൽ നാണം കെടുത്തിയാലേ അവർക്ക് സമാധാനം ആകുന്നു തോന്നുന്നു.. ഞാൻ ചമ്മി അയ്യേ.. ഇനി കൊച്ചിന്റെ മുഖത്ത് എങ്ങനെ നോക്കും.. ആമി ചിരിയോടെ ചിരി..
“” അഹ്, അത് പോട്ടെ ബാക്കി പറ.. എന്തിന് അപ്പ ജോലി ഉപേക്ഷിച്ചു..,, അല്ല അതെല്ലാം അറിയുന്നതിന് മുൻപ് എനിക്ക് മാഗിയാന്റിയെ കുറിച്ചറിയണം … ഞാൻ കണ്ടിട്ടില്ലാലോ ആന്റിയെ…. “”