“” ഇല്ലേച്ചി ഞാൻ ഇല്ല… “””
മാഗിയിൽ നിന്നും വിട്ടകന്നവൾ വീണ്ടും കണ്ണീർപൊഴിക്കുന്നകണ്ടതും ഞനൊരു നമ്പറിട്ടു അതിലാവളല്ല അവളുടെ തന്ത വരെ വീഴുമീനെനിക് അറിയാമായിരുന്നു… വിശ്വനാഥന്റെ മോനോടാ അവളുടെ കളി..
“” ചീ എണ്ണിക്കെടി..!!””
ന്നൊറ്റ ചിറ്റലും ആദ്യമൊന്നമ്പരണവൾ ചാടിയെണിറ്റു, തൊട്ടടുത്തു നിന്നും മറ്റൊരു ഞെട്ടലും എനിക്ക് കേൾക്കാൻ കഴിഞ്ഞു..
“” നി എനിക്ക് ചേരില്ല ന്നൊക്കെ പറയാൻ നോക്കി വാങ്ങിയതോന്നുമല്ല നിന്നെ അതുകൊണ്ട് അത് വിട്.. ന്നിട്ട് അകത്തെറി പ്പോ… “”
എന്റെ സ്വരം കേട്ടതും ആദ്യമവൾ നോക്കിയത് മാഗിയുടെ മുഖത്തെക്കാണ് ഇനി എന്ത് ചെയ്യും മലയ്യാ., ന്നൊരു എക്സ്പ്രഷൻ ഇടുമ്പോൾ കേറി പൊക്കോ.. പൊക്കോ ന്നും കണ്ണുകൊണ്ട് കാട്ടി, അതിനവൾ ഇല്ല ഞാൻ കേറില്ല ന്നും തിരിച്ചു കണ്ണുകൊണ്ട് കാട്ടുന്ന കണ്ടപ്പോ.
“” കേറിപ്പൊടി അകത്ത്….!!! “”.
ന്തിയെ പെണ്ണെന്തിയെ… ചുറ്റും നോക്കുമ്പോൾ അവളെ കാണുന്നത് കൈയിൽ ഉള്ള ബാഗുമായി സ്റ്റേർ ഓടി കേറുന്നവളെയാണ്, അതുകണ്ടെനിക് ചിരി വന്നുപോയി
കഷ്ട്ടോണ്ടടാ.. ദുഷ്ട… ന്നും പറഞ്ഞു അവൾക്കു പിന്നലെ മാഗിയും നടന്നു.. ഞാൻ തിരിച്ചു ചെന്ന് കാറും പാർക്ക് ചെയ്ത് ലിഫ്റ്റിൽ കേറി, ഫ്ലോർ ആയപ്പോൾ മാഗിയുടെ ഒരു മെസ്സ്..
‘ ടാ അളിവിടെ എന്റെ ഫ്ലാറ്റിൽ ഉണ്ട്. ഇങ്ങ് പോരെന്നു.. ‘ അതും വായിച്ചു ഫോൺ ലോക്ക് ആക്കി പോക്കറ്റിൽ ഇടുമ്പോൾ ഞാൻ ഡോറിന് മുന്നിൽ എത്തിയിരുന്നു, ഉള്ളിലേക്ക് കേറുന്നതിന് മുന്നേ കാര്യങ്ങൾ അവളോട് പറഞ്ഞു മനസിലാക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.
‘”” ന്നെ പേടിപ്പിച്ചു കൊണ്ടൊരാൻ നോക്കിയേകുന്നു,, അങ്ങനെയൊന്നും പേടിക്കുന്നോളല്ല ഈ അനാമിക.. അങ്ങനെയാരും കരുതേം വേണ്ട ഹും. “”
“” ന്നിട്ടെന്താടി നീ ഇതൊന്നും അവനോട് പ്പോയി പറയാഞ്ഞേ… “”