ഇവളിതെന്താ ഇങ്ങനെ പെരുമാറുന്നെ.. സംസാരിച്ചാൽ തീരുന്ന പ്രശ്നതെയാണ് ഈ ഊതി വലുതാകുന്നെ,, ആല്ലേൽ ഞാൻ പറയണത് കേൾക്കാൻ കൂട്ടാകണം അതില്ല.. അതിനാൽ ആകണം അതുപറയുമ്പോൾ എന്റെ സ്വരം ഉയർന്നു കണ്ണ് ചുവന്നു,,
“” പറയുന്നതയോ കുറ്റം.. പ്പോ ഞാൻ കണ്ടതോ..
നിങ്ങൾക്കെന്നെ മടുത്തോണ്ടല്ലേ വേറെ നോക്കാനും കാണാനും ക്കെ ഇറങ്ങി തിരിക്കണേ. ഇനിപ്പോ വേറെ പോകില്ലന്നാര് കണ്ടു.. “”
അവളത് പറഞ്ഞ് നാവ് ഉള്ളിലേക്കിട്ടതും ആ മുറി മുഴുവൻ ഒച്ച മുഴങ്ങി, കണ്ണുകൾ പരതി നോക്കുമ്പോൾ കവിളിൽ കൈയും കൂട്ടിപിടിച്ചു ന്നെ നോക്കുന്ന അവളെയാണ്, ന്നാൽ അവളൊന്ന് കരയണോ ബഹളം വയ്ക്കാനോ തുനിഞ്ഞില്ല, അതുകണ്ടെനിക് വേദനിച്ചെങ്കിലും ഉള്ളിലെ ദേഷ്യത്തിന് അതിനെ ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശെരി.. ന്നാൽ അവളുടെ അപ്പോളത്തെ പ്രവർത്തിയാണെന്നേ അതിശയിപ്പിച്ചത് ആ മിഴികളിൽ കണ്ണുനീരിന്റെ ഒരു നീർ കണങ്ങൾ ഇണ്ടായിരുന്നില്ല ന്നെ നോക്കി ഇരിക്കുന്ന അവളെ ഞാൻ ബലമായി വലിച്ചെന്നിപ്പിച്ചു.
“” ഒന്നെങ്കിൽ എല്ലാം മനസിലാക്കുക അല്ലാതെ ചുമ്മാ ഓരോന്ന് പറയരുത്.. നിനക്കെന്നോടുള്ള വിശ്വാസം ഇപ്പോ മുതൽ നഷ്ടപ്പെട്ടോ അപ്പോ മുതൽ എനിക്ക് നിന്നോടുള്ള..
നിന്റെ എല്ലാ കുറുമ്പുകളും എല്ലാ പ്രവർത്തികളും ആസ്വാധിച്ചിട്ടേ ഉള്ളൂ ഞാൻ.. ന്നാ നീ പറഞ്ഞ വാക്കുകൾ അതാതിരു കടന്നുപോയി അനാമികെ.. ഇനി.. ഇനിനി എന്റെ മുന്നിൽ വരരുത്.. എടുക്കാൻ ഉള്ളതെല്ലാം നിനക്കെടുകാം.. “”
അവൾ എല്ലാം ഒരു സ്വപ്നം പോലെ കണ്ടുനിൽക്കുന്നതയെനിക് തോന്നി.. മറുതൊന്നും പറയാതെ എന്നെ നോക്കുന്നവളെ വലിച്ചു ഞാൻ പുറത്തേക്ക് ഇട്ട് ഡോർ ചാരി
“” നിന്നെ എനിക്ക് ഇനി കാണണമെന്നില്ല എങ്ങോട്ടെങ്കിലും പൊക്കോ.. എവിടേലും പോ..
പിന്നെ… ഈ താലി..’”
ഞാൻ ഉടനെ താലിയിൽ പിടുത്തമിട്ടു, അതുവരെ നിഛലമായി നിന്നവൾ പെട്ടെന്ന് എന്റെ കൈക്കു മുകളിൽ പിടിച്ച്..