“” ഒക്കെ മാഡം.. ഞാൻ നോക്കിക്കോളാം പൊക്കോ.. ഓസോം പാളിയിൽ വിളല് വീണതിനെ കുറിച്ചുടെ ഒന്ന് ചർച്ച ചെയ്യാനുണ്ടെ..””
അതിനവർ ചിരിച്ചോണ്ട് തലയാട്ടി തിരിഞ്ഞു നടന്നു കുട്ടത്തിൽ വേറെയും കലുകളും..
കുറച്ച് കഴിഞ്ഞു അവരെന്നെ കേബിനിലേക്ക് വിളിച്ചു അവര് പറഞ്ഞ ഫയൽയും ആയി ഞാൻ അങ്ങോട്ടേക് ചെന്നു സബ്‌മിറ്റ് ചെയ്ത് വേറെ ഒന്നുമല്ല ന്യൂ മോഡൽസ് ലിസ്റ്റും കാര്യങ്ങളും ആയിരുന്നു.. അതവർ വെരിഫിയ് ചെയ്ത് ടേബിലിന്റെസൈഡിൽ വച്ച് രണ്ടു കൈകളിലെയും വിരലുകൾ കുട്ടിയിണച്ചെന്നെ നോക്കി.. ഞാൻ പുറകിലേക്കും ഇനി വേറെ ആരേലും ഉണ്ടോ ഇവിടെ..
“” അധികം നോക്കണ്ട.. തന്നെ തന്നെയാണ് നോക്കണേ.. “”
എന്റെ ആ സംശയത്തിന്റെ ഉത്തരം നൽകി അവർ ഒന്നുടെ ചെയറിൽ നിവർന്നിരുന്നു,, ഞാൻ ചുണ്ടുവിരൽ എനിക്ക് നേരെ തന്നെ ഒന്ന് ചുണ്ടി..
“” ന്നെയോ…?? “””
“” മ്മ്,, എനിക്കൊരു ഇഷ്ടമുണ്ടായിരുന്നു അർജുൻ, ഒരു കൊല്ലത്തോളമായി ആ ഇഷ്ടം മനസ്സിൽ കയറി കുടിയിട്ട്,, തുറന്നുപറയാൻ മടിയായിരുന്നു എന്തു കരുതും.. അല്ലങ്കിൽ മറ്റുള്ളവർ അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേടുകൾ,, വീട്ടുകാർ..അറിയില്ല എന്തൊക്കെയോ കാരണങ്ങൾ,!!
ഇപ്പോ ആ ഇഷ്ടം പൂർണമായും നഷ്ടമായിനൊരു തോന്നൽ.. അല്ല നഷ്ടമായി…. ഇനി അത് പറഞ്ഞിട്ട് കാര്യവുമില്ല.. അല്ലെ.. “”
ആ ഇഷ്ടം ഞാൻ ആയിരുന്നു എന്നുഹിക്കാൻ എനിയ്ക്കു ഒരു കാണിപ്പയ്ണൂരിന്റെയും ആവശ്യമില്ലായിരുന്നു.. എന്നാലും ഞാൻ ഇവിടെ ഉള്ള ടൈം മിൽ അവർ അതെന്നോട് പറയാതെ ഇരൂന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു, അങ്ങനെ അതവർ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ആമി എനിക്ക് കിട്ടില്ലായിരുന്നു..
“” മാഡം..! “”
“” അർജുൻ എന്നെ ഒന്ന് ഹ്ഗ് ചെയ്യുമോ… പ്ലീസ്.. പലപ്പോഴും ഞാൻ ആഗ്രഹിച്ചതാണ് ഇനി ഒരിക്കലും നടന്നില്ലെങ്കിലോ .. അതുകൊണ്ട് പ്ലീസ്.. “”