“” മോളെ നീ ഇത് എന്തോന്നാ കാണിക്കുന്നേ.. ദേ എണ്ണിറ്റെ… ടാ ഒന്ന് പറയെടാ,
ഓരോന്ന് ഒപ്പിച്ചിട്ട് മറ്റെമോന്റെ നിൽപ്പ് കണ്ടാ.. എടാ.. “”
അവളെ വിളിച്ചിട്ട് കാര്യമില്ല എന്ന് കണ്ടതും എണ്ണിറ്റ് കിളിപോയി നിൽക്കുന്ന എന്റെ കവിളിൽ അഞ്ഞോരു അടിയായിരുന്നു അവൾ.. അതോടെ കാലിൽ പിടിച്ചിരുന്ന ആമി ഞെട്ടി എണ്ണിറ്റ് എന്റെ മുന്നിൽ നിന്നു. ഞാൻ ആണെകിൽ അടികിട്ടിയ കവിളും തടവി അങ്ങനെനിന്നു.അടുത്ത അടിക്കായി കൈയുങ്ങിയ മാഗി അവളെ പിടിച്ചു അവളുടെ അടുത്തേക്ക് നിർത്തി..
“” ഇനി എന്റെ മുന്നിൽ വെച്ചോ അല്ലാതെയോ ഇവളെ നീ വല്ലോം പറഞ്ഞു കരയിപ്പിച്ചാൽ,, അർജുനെ നീ എന്റെ വേറൊരു മുഖം കാണും… “”
ന്നൊരു ഭീഷണി… ഭീഷണി നമ്മക്ക് പണ്ടേ ആനമയിൽ ഒട്ടകമാണല്ലോ
“” ഏത് നിന്റെ ആധാർ കാർഡിലെ മുഖമാണോ അത് ഞാൻ കണ്ടതാ… “”
അവളുടെ ഭീഷണിയെ തീർത്തും അവഗണിച്ചപ്പോ ആ കരച്ചിലും ആമിക്ക് ചിരി വന്നു,, അപ്പോളേക്കും ‘ ഇത്രെ സീരിയസ് ഇഷ്യൂ നടക്കുമ്പോൾ നിനക്ക് എങ്ങനെയാടാ ഇമ്മാതിരി മാട്ടകോമഡി അടിക്കാൻ പറ്റണെ ‘
എന്ന് മനസ്സാക്ഷി ചോദിച്ചപ്പോ അതിന്റെ ഉത്തരത്തിനായി ഞാൻ മെനകെട്ടില്ല കാരണം എന്റൽ ഉത്തരമില്ല
“” ആഹഹാ പെണ്ണ് കൊള്ളാലോ… അവളെ സപ്പോർട്ട് ആക്കി സംസാരിച്ചപ്പോ ആ പറഞ്ഞവനെ തന്നെ തളിച്ചത് കണ്ടാ…
അല്ല നീ എന്തിനാ ഇവന്റെ ആ ഡയലോഗിന് കരയാൻ പോയെ…?? “”
എന്റെ ആ മാസ്മരിക ഡയലോഗിൽ എന്തോ കള്ളത്തരം കണ്ടുപിടിച്ചിട്ടുണ്ട് അതാണ് സംഭവം…
“” അതുപിന്നെ… അങ്ങനെയൊക്കെ കേട്ടപ്പോ ഏട്ടന്റെ സ്നേഹത്തിനു വില ഇല്ലാനൊക്കെ പറഞ്ഞാ നിക്ക് സങ്കടം വരില്ലേ… “”
എന്നവൾ മാഗിയോട് പരിഭവം പറഞ്ഞെന്നെ വീണ്ടും താഴ്മയായി നോക്കുമ്പോൾ ഞാൻ ഒരു കണ്ണിറുക്കി കാണിച്ചപ്പോ പെണ്ണോന്ന് ചിരിച്ചു