എന്നോട് ചേർന്നിരുന്ന് എന്റെ വിരലുകൾ ഓരോന്നായി പിടിച്ചുകൊണ്ടാണ് പെണ്ണിന്റെ ഇരിപ്പ്
“” അത് ഒരു മൂന്ന് നാലുകൊല്ലമായി.. എന്തെ.. “”
“” ചോദിച്ചെന്നെ ഉള്ളൂ… നിങ്ങൾ എങ്ങനെ പരിജയം… ‘”
“” അത് ഞങ്ങളു ഒരേ ട്രെയിന് ആണ് ഇങ്ങോട്ടേക്ക് ആദ്യമായി വന്നേ.. ആദ്യം അവളുടെ അമ്മേക്കട്ടിക്കാനായിട്ടുള്ള ജാട കണ്ടപ്പോ ഞാൻ കരുതി വേണ്ട ഈ നാറിയെ മൈൻഡ് ആകേണ്ട എന്ന്..പിന്നെ സംസാരിച്ചു തുടങ്ങണമല്ലോ എന്നോർത്തു സംസാരിച്ചപ്പോൾ ഇവള് നിർത്തുന്നില്ല… ദൈവമേ പെട്ടെല്ലോ എന്നോർത്തു ഇരിക്കുമ്പോളാ എനിക്ക് വിശക്കുന്നെടാ എന്നും പറഞ്ഞു അവിടെ കിടന്ന് ആകെ അലമ്പാക്കിയേത്… “”
“” എന്നിട്ട്… ഇയ്യോ വയ്യേ എനിക്ക് ചിരിക്കാൻ വയ്യേ… “”
പെണ്ണ് കുടുകുട ചിരിക്കുന്നത് കണ്ടപ്പോ എനിക്കും ചിരിവന്നു..
“” എന്നിട്ടെന്താ എങ്ങനെയോ അടുത്ത സ്റ്റേഷൻ നിൽ വണ്ടി നിന്നപ്പോ വാങ്ങിച്ച് കൊടുത്ത്,, അതൊരു തുടക്കാമായിരുന്നു… പിന്നെ ഓഫീസിലും ഞങ്ങൾ അങ്ങനെ പോയി.. ഇവള് കരണം അവിടെ ഉണ്ടായിരുന്ന വില കൂടെ പോയിന്ന് തന്നെ പറയാം.. “”
പറഞ്ഞു നിർത്തലും മാഗി ഫോണും താഴെ വെച്ച് അങ്ങോട്ടേക്ക് വന്നു
“” എടാ എന്റെ വലിയച്ഛന് തീരെ വയ്യാതായി… ഇപ്പോ വീട്ടിൽ നിന്ന് വിളിച്ചിരുന്നു… “”
ഈയ്യോ എന്നിട്ട്….
“” ഇപ്പോ കുഴപ്പമൊന്നുമില്ല പുള്ളി തട്ടിപ്പോയിന്നാ പറഞ്ഞെ… “”
ആമി കണ്ണുതള്ളി നോക്കുന്നത് കണ്ടതും മാഗി ഒന്നുമില്ലെന്ന് കാന്നുകാണിച്ചു..
“” നി പോകുന്നില്ലെ… “”
“” ഇല്ല.. അങ്ങേര് ചത്തില്ലങ്കിൽ വെടിവെച്ചു കൊല്ലാനിരുന്നതാ ഞാൻ… “”
അവള് പറയുന്നത് കേട്ട് എനിക്ക് ചിരിയാണ് വന്നതെങ്കിലും ആമിക്ക് ഫുൾ കിളിയാണ് പോയത്…
കാരണം ഇവൾക്ക് ഇവളുടെ വലിയച്ഛനെ കണ്ണെടുത്താൽ കൺടുടാ… പണ്ട് ഒരുപാട് ഉപദ്രവിച്ചതാണ് ഇവളേം ഇവളുടെ അച്ഛനേം അമ്മയെയും അങ്ങനെ ഉള്ളപ്പോ ആർക്കായാലും ഇങ്ങനെ പറയാൻ പറ്റു..