നാമം ഇല്ലാത്തവൾ 4
Naamam Ellathaval Part 4 | Author : Vedan | Previous Part
എന്നും പറയാറുള്ള കാരണങ്ങൾ മാത്രമേ ഉള്ളൂ അതുകൊണ്ട് അത് പറയുന്നില്ല. പിന്നെ കഥ വൈകുന്നതിൽ നിങ്ങളുടെ വായനയുടെ ഒരു ഒഴുക്ക് നഷ്ടപ്പെടുമെന്നറിയാം അതിന് ഉള്ളുനിറഞ്ഞൊരു സോറി ചോദിക്കുന്നു.പിന്നെ എന്തെല്ലാം ഉണ്ട് സുഖമാണോ..?? ആയിരിക്കും അല്ലെ.. ആല്ലേൽ ആക്കട്ടെ,മുന്നത്തെ ഭാഗം വെറുതെ ഒന്ന് ഓടിച്ചു നോക്കിയേര്,, നമ്മളായിട്ട് എന്തിനാ കുറക്കുന്നേ… ഇത്തവണയും ഒന്നും പ്രതീക്ഷിക്കാതെ വൈക്കണമെന്ന് പറഞ്ഞുകൊണ്ട്
നാമം ഇല്ലാത്തവൾ – 4
തുടങ്ങട്ടെ
” ഭാര്യയായിരുന്നോ… അതുശെരി…
ഏഹ് ഭാര്യയോ… ആരുടെ നിന്റെയൊ..??.”
” എന്തേ ഇങ്ങേർക്ക് ഭാര്യ ഉണ്ടായാൽ വല്ല കുഴപ്പവും ഉണ്ടോ..”
അവളുടെ വർത്തമാനം കേട്ട് പെരുത്ത ആമി അമ്പിനും വില്ലിനും അടുക്കുന്നില്ല..
” എടി നീ ഒന്ന് മിണ്ടാതെ ഇരി… ഇത് ഇതാ എന്റെ ഫ്രണ്ട് മാഗ്ഗി..”
എന്ന് പറഞ്ഞതും സ്വിച് ഓഫാക്കിയ പോലെ പെണ്ണ് തണുത്തു..കുറെനേരം എന്തോ ആലോചിച്ചു പിന്നെ ഒരാളിഞ്ഞ ചിരിയും ചിരിച്ചു മാഗിക്ക് നേരെനിന്നു
” ഹെലോ… ”
അപ്പൊ കഥയിലേക്ക് കടക്കാം…
അവളുടെ ചേഷ്ടകൾക്ക് ആദ്യമൊന്ന് ചിരിച്ചെങ്കിലും പിന്നീട് അവൾ എന്റെ അടുത്തേക്ക് വന്നു..
“” എടി വിട്…. സത്യമായും നിനക്കൊരു സർപ്രൈസ് തരണമെന്നേ ഉണ്ടായിരുന്നുള്ളു…
അയ്യോ…നോക്കിനില്കാതെ ഈ മറുതയെ പിടിച്ചു മറ്റെടി… “”
ഷേണനെരത്തിൽ എന്റെ നേർക്ക് പാഞ്ഞടുത്തവൾ ഇടംകലിട്ട് വീഴ്ത്തി എന്റെ നെഞ്ചത്ത് ചവിട്ടി കളിയാമർദ്ദനം ആടുന്നതിനിടക്ക് ഇത് കണ്ട് നഖം കടിച്ചോണ്ടിടുന്ന അമിയോട് ഞാൻ പറഞ്ഞപ്പോ ആദ്യം ഒന്ന് ശംകിച്ചെങ്കിലും പിന്നീട് അവളെ പിടിച്ചു മാറ്റാനായി മുന്നോട്ടാഞ്ഞതും. .