“” അയ്യോ അവിടെത്തന്നെ നിക്കാണ്ട്.. അകത്തോട്ടു വാ ല്ലാരും.. “”
അപ്പോളേക്കും കുഞ്ഞിനേം കളിപ്പിച്ചോണ്ട് അവളും അവളുടെ കൂട്ടുകാരികളും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.. അമ്മ പറഞ്ഞതും അതോടെ അകത്തേക്ക് കയറി..
“” എടാ ഇവള് നിന്നെ പ്പോലെ തന്നെ മഹാ വികൃതിയാണല്ലോ.. “”
ന്നവൾ ഒരു വിലയിരുത്തൽ നടത്തിയതും കൂടെ വന്നവർ എല്ലാമോന്ന് ചിരിച്ചകത്തേക്ക് കയറി.
“” ആമി കുടിക്കാനെടുക്ക്.. “” ഞാൻ പതിയെ പറഞ്ഞതും ന്നെയൊന്ന് നോക്കിട്ട് അവളകത്തേക്ക് കയറി, എല്ലാരേം നോക്കി ചിരിച്ചു.
“” എല്ലാരും എന്തെടുക്കാ..”” അമ്മയാണ്..
“” ഞങ്ങളെല്ലാം ഡിസൈനേഴ്‌സാണമ്മാ.. രണ്ട് ദിവസം ഇവിടെ നിന്ന് ഇവന്റെ കൂടെ എറണാകുളം വഴി തിരുവനന്തപുരം പോകാനാ പ്ലാൻ.. കുഴപ്പൊന്നുല്ലലോ..? “”
“” ന്ത് കുഴപ്പം.. മോൾക്ക് എത്ര നാള് വേണേലും ഇവിടെ നോക്കാലോ… “”അമ്മയോന്ന് ചിരിച്ചു.
അവളുടെ കയ്യിൽ ഇരുന്ന കുഞ്ഞിനെ കൂടെ വന്ന കൂട്ടുകാരികൾ വാങ്ങിച്ചതും, പിന്നവരോന്നിച്ചായി കളിപ്പീര്..
അതോടെ അഞ്ചു ന്റടുത്തായി നിൽപ്പ്.
“” ഇതാരാ ടാ.. “”
അഞ്ചുനേ ചൂണ്ടി ശ്രീ ചോദിച്ചതും
“” ആമിടെ സിസ്റ്റർ ആഹ്ഹ… നിയന്ന് കണ്ടില്ല..””
“” എവിടുന്ന്.. എല്ലാമൊരു ദൃതികളിയല്ലായിരുന്നോ.. ആകെ തിരക്കും ബഹളവും… “”
അങ്ങനെ ഇരിക്കുമ്പോൾ ആമി ഡ്രിങ്സ്സുമായി വന്നെല്ലാർക്കും കൊടുത്തു, അമ്മ ഇപ്പൊ വരാം നിങ്ങള് സംസാരിക്കെന്ന് പറഞ്ഞു വെളിയിലേക്കും ഇറങ്ങി
“” ന്റമ്മി.. ന്നാലും നിനക്കെന്നെ മനസിലായില്ലല്ലോ.. “”
അവളൊരു പരിഭവം പ്പോലെ പറഞ്ഞു താടിക്ക് കൈ കൊടുത്തു…
“” അയ്യോ.. പെട്ടെന്ന് ഓർത്തെടുക്കാൻ പ്രായസ്സായിട്ടാ ..അല്ലാതെ… “”.
അതിനവൾ അർത്ഥവെച്ചോന്ന് മൂളി, ഉടനെ കൂട്ടുകാരികളിൽ ഒരുത്തി ന്നോട്..
“” ഷോസൊക്കെ ഇടക്ക് കാണാറുണ്ട്.. ഇവള് പിടിച്ചിരുത്തി കാണിച്ചേരും,, അപ്പോളേ ഒന്ന് കാണണമെന്ന് കരുതിതാ… പിന്നെ നേരിട്ട് കാണാനാന്ന് തോന്നുന്നു ഒന്നൂടി ഭംഗി.. അല്ലേടി. “”
“”ഓഹ് താങ്ക്സ്..””
കൂടെ വന്നവരോട് അതിലൊരുവൾ പറഞ്ഞപ്പോ എല്ലാരും അതേയെന്ന് മൂളി. അതോടെ ഞനൊന്ന് പൊങ്ങി.. ഒപ്പം ആമിയെ നോക്കുമ്പോൾ ന്നെ തന്നെ നോക്കി നിക്കാണ് പെണ്ണ്.. ഇപ്പോ കൊല്ലുമെന്നുള്ള മട്ടിൽ.. ദൈവമേ.. ഇങ്ങെനെ ഒരു കാര്യമുണ്ടല്ലലോ..