നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Posted by

വിഷ്ണു ന്റെ മുന്നിൽ വിവരണത്തിന്റെ ഒരു കെട്ടഴിക്കുമ്പോൾ പുറത്തേക്ക് വെമ്പൽ കൊണ്ട് നിൽക്കുന്ന സന്തോഷത്തെ തടഞ്ഞു ഞാൻ നിർത്തി. ഒരുവേള ന്റെ വീട്ടുകാരേക്കാൾ ഇവരെന്നെ മനസിലാക്കി കാണണം.

അങ്ങനെ പുതിയൊരു ജീവിതം, പുതിയ മേഖല, പുതിയ ആളുകൾ, വെത്യാസ്ഥ മനോഭാവങ്ങൾ,

ആദ്യത്തെ മടുപ്പ് മാറ്റിയാൽ ഞാൻ ഇതുമായി ഇഴുകിചേർന്നപ്പോലെ ആയി, ആസ്വദിച്ചു തുടങ്ങി ഞാൻ ഈ ജീവിതം. മാഗിയും വിഷ്ണുവും ന്നുമുണ്ട് ന്റെ കൂടെ, അവരാണ് ന്റെ ല്ലാം.. പിന്നെ ന്റെ പെണ്ണും കൊച്ചും.

ആമി ക്ലാസ്സ്‌ എല്ലാം പൂർത്തിയാക്കി ആ കോളേജിന്റെ തന്നെ ഹെഡ് ഹോസ്പിറ്റലിൽ ട്രെയിനിങ്ങിന് കയറി,കുഞ്ഞിനെ അടുത്ത ഫ്ലാറ്റിലെ ഉഷേച്ചിയേ ഏൽപ്പിച്ചാണ് ഞങ്ങൾ ജോലിക്കെന്നും പറഞ്ഞിറങ്ങുന്നത്. പിന്നത് ദിനേദ്രം പോലെ മുന്നോട്ട് പൊക്കോണ്ടേയിരുന്നു. നഷ്ടപ്പെട്ട ജീവിതം ഞാൻ പതിയെ തിരിച്ചുപ്പിടിച്ചു.

***********************

വാക്കുകളുടെ നിഛലതയിൽ ഞാൻ ഒന്ന് നിർത്തുമ്പോൾ

“” എന്നിട്ട്… ന്നിട്ട് ബാക്കി പറയ് അപ്പേ.. “”

വൈകുന്നേരത്തെ സായന്നാഥയിൽ നീളുന്ന വർമേഘം വാനിലങ്ങും പടർന്നു പിടിച്ചു, അവൾ നീട്ടിയ കട്ടനിൽ ലയിച്ചിരുന്ന ന്നെ തട്ടി വിളിച്ചത് മീനുവാണ്,

കഥയുടെ ബാക്കി കേൾക്കുകയാണ് രണ്ടും.. രണ്ടും എന്ന് പറഞ്ഞത് ഉണ്ണികുട്ടനേം കൂട്ടിയാണ്, പറയുന്നതെല്ലാം മനസിലാകുന്നില്ലെങ്കിലും ന്തിനൊക്കെയോ അവനും തലയനക്കി തന്ന്.

“” ന്നിട്ട്.. ന്നിട്ട് പിന്നെന്താ നിന്നേം വളർത്തി ഇത് വരെയാക്കി, നിന്റെ അമ്മേനേം വല്യൊരു ഡോക്ടറുമാക്കി ഞാൻ ഇപ്പൊ കുത്തുവാള എടുത്ത് നിക്കണ്.. “”

ഞാൻ ബാക്കിയെന്നോണം മറുപടിയായി പറഞ്ഞു നിർത്തിയതും ന്റെ പുറത്തൊരു പിച്ച്.. കയ്യിൽ കാപ്പിയുമായി നിക്കരികിൽ ഇരുന്ന് ഉണ്ണികുട്ടനേം മടിയിലേക്ക് ഇരുത്തി ന്റെ പെണ്ണ് കപട ദേഷ്യം നടിച്ചു,, കുളിച്ചീറനായിയുള്ള ആ ഇരിപ്പിന് വല്ലാത്തൊരു വശ്യത തോന്നിപ്പോയി, പക്ഷെ , അപ്പോളേക്കും ബാക്കി പലഹാരങ്ങളുമായി ഏട്ടത്തിയും ബാക്കിയുള്ളോരും അവിടെഎത്തിയിരുന്നു. പിന്നെ കുറച്ച് നാട്ടുവിശേഷങ്ങളും, ന്റെ അവിടുത്തെ ഉടായിപ്പുകളും വള്ളി പുള്ളി തെറ്റാതെ അമ്മയും മോളും ഇവിടെ വന്ന് വിളമ്പി.. ഇതിപ്പോ ന്തായാലും ന്റെ നെഞ്ചത്തോട്ടു തന്നെയാണല്ലോ ല്ലാം.

“” അല്ലേലും തള്ളക്കും മോക്കും ആരേലും കിട്ടിയാ മതിയല്ലോ ന്റെ മണ്ടേലോട്ട് കേറാൻ.. “”

Leave a Reply

Your email address will not be published. Required fields are marked *