വീട്ടിൽ നിന്നിറങ്ങിയത് മുതൽ ആകെ ഒരുതരം ഏകാന്തതയായിരുന്നു.ഞാൻ പൂർണ്ണമായും വീട്ടിൽ തന്നെ ആയി, എങ്ങോട്ടും പോകണമെന്നില്ല, ന്റെ ഒപ്പം വിഷമിച്ചിരിക്കുന്ന ആമിയുടെ ഫൈനൽ എക്സാം മിന്റെ ടൈം ആയത്കൊണ്ട് അവളെ നിർബന്ധിച്ചു ഞാൻ കോളേജിലേക്ക് അയച്ചു, ഏകദേശം ഒരു നാലഴ്ച വീട്ടിൽ ഇരുന്നതിന്റെ ഫലമായി ആകെ ഉണ്ടായിരുന്ന ജോലി പോയികിട്ടി അതും വീട്ടുകാര് കാരണം.. ഗായത്രി അവരെ കൊണ്ട് കഴിയാവുന്നത് പരമാവധി നോകിയെങ്കുലും ഒന്നും നടന്നില്ല.. ഏട്ടത്തിയുടെ കാളുകൾ തുരുതുരാ വന്നുകൊണ്ടിരിക്കുന്നു, ആദ്യമെല്ലാം അറ്റൻഡ് ചെയ്തിരുന്നില്ല, പിന്നെ ആമിയായി കാൾ എടുക്കാറ്. ഒരു ദിവസം റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയ ഞാൻ കാണുന്നത് കുഞ്ഞിന് ചോറിൽ എണ്ണയിട്ട് കൊടുക്കുന്ന ആമിയെയാണ്. ഉണ്ണാൻ വന്നിരിക്കുമ്പോൾ മുന്നിലുള്ള കറികൾക്ക് കുറവ് വരുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, ഈ നാളുകളത്രേം. അവളെന്തെല്ലാമോ പറഞ്ഞു അലക്കുമായിരുനെങ്കിലും ഞാൻ ഒന്നും കേട്ടിരുന്നില്ല.
ഇനിയും ഓർമ്മകളിൽ ജീവിച്ചാൽ അവളും കൊച്ചും പട്ടിണിയാകും ന്നറിയാവുന്നത് കൊണ്ട് ഞാൻ പഠിച്ച എനിക്ക് ഇഷ്ടമല്ലാത്ത ഫീൽഡ് തന്നെ ഞാൻ തിരഞ്ഞെടുക്കണ്ട വന്നു, അതിനും എന്നെ സഹായിച്ചത് ന്റെ മാഗിയും വിഷ്ണുവുമാണ്.
“” എടാ.. നീയൊരു വാക്ക് പറഞ്ഞാ മതി ഞങ്ങളും… “”
ഇന്റർവ്യൂ കഴിഞ്ഞ് ക്യാന്റീനിൽ ഇരിക്കുന്ന നേരമാണ് മാഗി ന്റെ കൈക്ക് മുകളിൽ കൈ വെച്ചെന്നെ നോക്കുന്നത്.
“” ന്നിട്ടെന്തിന് ഒന്നിച്ചിരുന്ന് തെണ്ടാനോ..?? ഒന്ന് പോയെടി നീ.. “”
ഞാനവളെ കളിയാക്കി ചിരിച്ചുകൊണ്ട് ചായ ഒരിറ്റ് ഇറക്കി, വിഷ്‌ണുവും തെളിച്ചമില്ലാത്ത ഒരു ചിരി യെനിക് നൽകി അവനും മറ്റെങ്ങോ നോക്കി. ന്റെ അവസ്ഥയിൽ അവർക്ക് നല്ലോണം വിഷമമുണ്ട് ന്നറിയാമെങ്കിലും പുറത്തുകാട്ടിയില്ല.
“” എടി ഒന്നാമതെ മൊത്തത്തിൽ തൊലിഞ്ഞിരിക്കാ… അതിന്റെ ഇടേൽ നിങ്ങളുടെ എനിക്ക് വേണ്ടി ഇറങ്ങിയാൽ.. അതെനിക് ന്നും വേദനയെ ഉണ്ടാക്കു… അതോണ്ട് വേണ്ട ഡാ… “”
ഞാനവളെ പറഞ്ഞു സമാധാനപ്പെടുത്തി , ഉടനെ.
“” നീ മൊത്തത്തിൽ തൊലിഞ്ഞിരിക്കാ ന്ന് കൂടുതൽ നീ പറഞ്ഞു മനസിലാക്കേണ്ട ഞങ്ങളെ… എടാ പുല്ലേ ഇഷ്ടമില്ലാത്ത ഒരു ജോലിക്ക് ഒരാള് പോണം ന്നുണ്ടേൽ അതവന്റെ നിവർത്തിക്കേടുകൊണ്ടാണെന്ന് മനസിലാക്കാൻ I A S ന് പഠിക്കണം എന്നൊന്നുമില്ല, വെറും മൂള മതി… ആഹ്ഹ് പിന്നെന്തായാലും ഒറ്റക്ക് തൊലിയാൻ നിന്നെ ഞങ്ങള് വിടില്ല.. തീരുമ്പോ മൂന്നും കൂടെ ഒന്നിച്ച് തീരും.. ന്തെടി..?””