അല്പം മാറി നിന്ന അച്ഛനെ നോക്കിയത് പറഞ്ഞതും അവിടെ ഭാവത്തിന് മാറ്റം ഒന്നുല്ല.., മുഖത്തൊരു ചിരിയും വരുത്തി ഞാൻ ആമിയെ നോക്കി,
“” വാ… വന്ന് വണ്ടിക്കേറ്… “”
മുന്നിലായ് നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് ചൂണ്ടി ഞാനത് പറഞ്ഞതും അവളെന്നെ സംശയത്തോടെ നോക്കി.പിന്നെ അമ്മയെയും
“” ഏട്ടാ… അതമ്മ… “”
“” ആമി നിനക്കെന്റെയൊപ്പം വരണമെങ്കിൽ ദാ.. വണ്ടി അവിടെയുണ്ട്.. അതല്ല ഇവിടെ ഇവരോടൊപ്പം നിക്കാനാണെങ്കിൽ അതിനും എനിക്ക് വിരോധമില്ല, രണ്ടായാലും നിനക്ക് തീരുമാനിക്കാം..! പിന്നെ നിന്നെ വിളിക്കാനായി തിരിച്ചൊരു വരവേനിക്കുണ്ടാകില്ല, അതുടെ ഓർത്തോ..! ..””
അത്രേം പറഞ്ഞു ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു, അവൾ മറ്റൊന്നും ആലോചിക്കാതെ എല്ലാരോടും കണ്ണുകൾക്കൊണ്ടൊരു യാത്രയും ചോദിച്ചു അഞ്ജുവിനെ കേട്ടിപിടിച്ചൊരു ഉമ്മയും കൊടുത്ത് കുഞ്ഞുമായി വന്ന് വണ്ടിയിൽ കയറി.
ആനേരം കൊണ്ട് ശ്രീ വെളിയിൽ എത്തിയിരുന്നു ഇട്ടിരുന്ന ബനിയൻ മാറ്റി ഇപ്പോളൊരു ടോപ് ആണ് വേഷം, കയ്യിൽ ബാഗുമുണ്ട് പിറകിലായി അവളുടെ തന്നെ ഫ്രഡ്‌സും.
“” അമ്മേ… അഞ്ചു. ഞങ്ങളും ഇറങ്ങാ..,, ഇനിയിവിടെ നിൽക്കുന്നതിൽ അർത്ഥമില്ലലോ..!””
നടന്നതെല്ലാം കണ്ടു നിന്നവരോട് അവൾ സ്വയമേ യാത്ര ചോദിച്ചിറങ്ങി, വാക്കുകളുടെ അവസാനം അച്ഛനെയൊന്ന് നോക്കാനും മറന്നില്ലവൾ.
തൊട്ട് പുറകെ പെട്ടിയുമായി അവളുടെ ഫ്രണ്ട്സും ഇറങ്ങി. അച്ഛന്റെ അടുത്തെത്തിയതും അവളൊന്ന് നിന്നു. ന്നെ പറഞ്ഞതൊന്നും അവൾക്ക് തീരെ ദഹിച്ചിട്ടില്ലായിരുന്നു ന്ന് പിന്നിടുള്ള അവളുടെ പെരുമാറ്റത്തിൽ നിന്നുമെനിക്ക് മനസിലായി.
“” വല്യച്ഛ… ഇന്നുവരെ മറുത്തൊരു അക്ഷരമോ, പറ്റില്ലെന്നൊരു വാക്കോ പറഞ്ഞിട്ടില്ല ഞാൻ.
എന്നുമാ ബഹുമാനം തന്നിട്ടെയുള്ളൂ… പക്ഷെ കുറച്ചു മുൻപ് വല്യച്ഛൻ തന്നെയത് ഇല്ലാണ്ടാക്കി.. ഒരച്ഛനും മകനോട് പറയാൻ പാടില്ലാത്തതെല്ലാം ഇന്ന് നിങ്ങളിവിടെ പറഞ്ഞു..! ഇത്രേം ആളോളുടെ മുന്നിലിട്ടിവനെ അപമാനിച്ചു…! അവനൊന്നും പറയില്ലായിരിക്കാം നിങ്ങളോട്,,,പക്ഷെ.. നിക്കതിനു കഴിയില്ല.. കാരണം അവനെന്റെ കൂടപ്പിറപ്പാ…!! അവന്റെ ഉള്ളൊന്ന് നൊന്താ നിക്കും നോവും..
അഭിമാനവും പ്രശസ്തിയും നോക്കി ആൾക്കാരെ തരം തിരിക്കുകയാണെങ്കിൽ ആർക്കും ആരെയും ദഹിക്കില്ല വല്യച്ചാ.., അഹ് പിന്നെ.. വേറെ ന്തോ പറയുന്നുണ്ടായിരുന്നാലോ..
അവൻ നിങ്ങടെ മകനാണെന്ന് പറയാൻ നാണക്കേടണെന്നോ ന്തോ…??