“” ന്റെയായി മാത്ര ഈ നിമിഷം വരെ ഞാനിന്നെ കണ്ടിട്ടുള്ളു,, അതിനിയെന്റെ മരണം വരെ അങ്ങനെതന്നെയായിരിക്കേം ചെയ്യും.. “”
ആ നിറഞ്ഞ മിഴികൾ ഞാനെന്റെ കൈകളാൽ ഒപ്പിയെടുക്കുമ്പോൾ അവളുടെ മിഴികൾ കൂടുതൽ ശക്തിയോടെ പെയ്യ്തോണ്ടിരുന്നു.
“” ജീവനാന്റെ..! പ്രാണനായി കണ്ടോളാം ന്ന് വാക്ക് തന്നാ ഞാൻ നിന്റെ കൈ പിടിച്ചത്.. ന്നാ അതിനെനിക്ക് കഴിഞ്ഞില്ല ന്നാണ് അച്ഛൻ പറയണേ.. അതോണ്ട്…! അതോണ്ട് ഞനിന്നോട്…. നിന്നോട് മാപ്പ് ചോദിക്കാ.. അറിഞ്ഞോ അറിയാതെയോ ഞനിന്റെ ജീവിതം ബല്യടാക്കി ന്ന് തോന്നിട്ടുണ്ടേൽ.. ന്നോട്.. ന്നോട് ഷെമിക്കണം നീ.. “”
തകർന്നടിയുന്ന മനസ്സും വ്യക്തമല്ലാത്ത ശബ്ദത്തിലും ന്റെ വാക്കുകൾ മുറിയുമ്പോൾ മുന്നിലെന്റെ വാക്ക് കേട്ട് നിർവീര്യമായി നിക്കുന്ന ന്റെ പെണ്ണ്, ന്റെ വാക്കവളുടെ മനസ്സിനേം ശരീരത്തെയും വേദനപ്പെടുത്തി ന്നത് അവളുടെ മുഖത്തു നിന്ന് തന്നെയറിയാം.., വാക്കുകൾ തീർത്തു ഞാൻ അവളിലേക്ക് താഴുമ്പോൾ ന്റെ നീക്കം മനസിലായി അവളൊരു പിടച്ചിലോടെ ഞെട്ടി പിന്നിലേക്ക് മാറി. വല്യൊരു എങ്ങലടിയോടെ അവൾ പിന്നിലേക്ക് മാറിയതും, ന്റെ കോളറിൽ പിടിച്ചരോ എണ്ണിപ്പിച്ചതും ചെവികല്ല് തീർതോന്ന് കിട്ടിയതും നിമിഷനേരം കൊണ്ട്., നോക്കുമ്പോൾ അമ്മയാണ്..
“” ന്താടാ നീയി കാട്ടിത്..! സ്വന്തം ഭാര്യേടെ കാലിൽ വിഴേ.. ന്റെ ദേവി..!””
അമ്മ കരച്ചിലോടെ തലങ്ങും വിലങ്ങും ന്നെ വീണ്ടും തല്ലി, ആമി കേട്ടതൊന്നും വിശ്വസിക്കാനാവാതെ അതെ നിൽപ്പ്.., മുന്നിൽ നിൽക്കുന്ന എല്ലാരും കരച്ചിലോടെ യത് നോക്കി നിൽകുന്നു, പിടിച്ചു മാറ്റാൻപോലും വരാൻ കഴിയാതെ നിഛലമാണ് ല്ലാരും.
“” അല്ലമ്മാ ഞാൻ കാരണം.. അവളുടെം ജീവിതം നശിക്കാൻ കാരണം ആയെങ്കിൽ മാപ്പ് ചോദിക്കണ്ടത് ഞാനല്ലേ..!’”
“” ന്നും കരുതി കലിലാ വീഴാ..! അച്ഛൻ ന്തോ പറഞ്ഞെന്നും കരുതി.. “”
അമ്മയെന്ന ചേർത്തുപിടിച്ചു, പുറത്തൂടെ അമ്മയുടെ വിരലുകൾ ആശ്വാസം എകുമ്പോൾ,
അതുവരെ കരച്ചിലായി നിന്നവൾ വാശിയോടെ കണ്ണീർതുടച്ചെന്റെ നേരെ പാഞ്ഞടുത്തു. കരഞ്ഞു ചുവന്ന കണ്ണുകളാൽ ന്നെ നോക്കുന്ന അവളുടെ മനോഭാവം എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു.
“” നിങ്ങളെന്റെ ജീവിതം ബല്യടക്കിന്ന്……. ല്ലേ..! ന്നോട് ….കാല്….. കാല് പിടിച്ച് മാപ്പ് ചോദിച്ചല്ലേ..!!! ഹ്മ്മ് ഇനിയെന്താ ബാക്കിയുള്ളെ..