എല്ലാരും അത് കണ്ട് കണ്ണ് തള്ളി നിക്കാണ്, അടിയുടെ ഒച്ചക്കെട്ടോ ന്തോ കണ്ണ് തുറന്നപ്പോ എല്ലാരും മുന്നിലുണ്ട്.
“” തെരുവ് നായെപ്പോലെ വഴികിടന്ന് തല്ലുണ്ടാക്കിയതും പോരാ.. ന്നിട്ടന്റെ മുന്നിൽ നിന്ന് ന്യായം പറയുന്നോ നീ… “”
നിക്ക് ബോധം വീണതറിഞ്ഞതും പുള്ളി ആക്രോഷത്തോടെ ന്റെ നേരെ ചാടി,. സങ്കടം ഒന്നും തോന്നില്ല, അത്രേം പേരുടെ മുന്നിലിട്ട് തല്ലിയപ്പോപ്പോലും നിക്ക് സങ്കടം വന്നില്ല.. പക്ഷെ അച്ഛൻ പറയുന്ന ഓരോ വാക്കുകളും ന്നെ നോവിച്ചു…
“” അവനോട് ചോദിക്കേ ഉള്ളുന്നു പറഞ്ഞിട്ട്..! ന്തിനായിപ്പോ അവനെ തല്ലിയെ.. ഒന്നുല്ലേലും അവനിത്രേം വളർന്നൊരാളല്ലേ… “”
അമ്മക്ക് ന്നെ തല്ലിയതിൽ നന്നായി വേദനിച്ചുന്നു ആ വാക്കുകളിൽ ഉണ്ടായിരുന്നു, അച്ഛനെ വിട്ടേന്റടുത്തേക്ക് ഓടിയെത്തിയ അമ്മ അച്ഛനോട് പിന്നെയും എന്തൊക്കെയോ പറഞ്ഞു..
“” ആമി.. നീയിവനെ വിളിച്ചോണ്ട് അകത്തോട്ടു പോ… “”
വാക്കുകൾക്ക് അവസാനം അമ്മ കരഞ്ഞു കലങ്ങിയവളെ നോക്കി പറഞ്ഞതും അവളെന്നെ വലിക്കാൻ തുടങ്ങി..
“” വായേട്ടാ പോവാം.. “”
“” തല്ലയല്ല വേണ്ടേ.. ഹ്മ്മ്…! എടി വീടിന് മുകളിലേക്ക് ചാഞ്ഞു നിക്കണത് പണം കാക്കുന്ന മരമാണെങ്കിൽ കൂടി അത് വീട്ടിക്കളയണമെന്നാ.. ഇവൻകാരണം ന്നെലും നിക്ക് സമാധാനം ഉണ്ടായിട്ടുണ്ടോ, കുറെ നാണക്കേടല്ലാതെ…? കുറച്ച് ബോധം വെക്കുന്നു ഓർത്താ പിടിച്ച് കെട്ടിച്ചെ.. ന്നിട്ടെന്തേലും മാറ്റമുണ്ടോ.. ങേ.. ഹേ.. “”
പറഞ്ഞു നിർത്തിയതും എന്തോ കൊണ്ടെന്റെ നെഞ്ചിൽ തല്ലിയത്പോലൊരു വേദന., ആ….പറഞ്ഞതിനർത്ഥം ഞാൻ പുള്ളിക്കെന്നും നാണക്കേടെ ഉണ്ടാക്കിട്ടുള്ളു ന്നല്ലേ.. ഹ്… സന്തോഷയി.. ഇതിൽ കൂടുതലേന്ത് കിട്ടാൻ ഈ ജന്മം..
ന്തിനാ ഞാൻ ആഹ് തല്ലുണ്ടാക്കിയേ ന്നൊന്നും ചോദിക്കാൻ തോന്നില്ലല്ലോ.. അത്രേ മനസിലാക്കിട്ടുള്ളു ന്റെ അച്ഛനെന്നെ..
“” നിങ്ങളിതെന്തൊക്കെയാ മനുഷ്യാ ഈ പറയണത്… വല്ല ബോധോണ്ടോ നിങ്ങക്ക് ..?? “”
അമ്മയെന്റെ ഭാഗത്തു നിന്ന് സംസാരിച്ചപ്പോ ഒരു സന്തോഷം തോന്നി, ന്നും ന്റെ കൂടെ നിന്നിട്ടുള്ളു ആ പാവം..ഉടനെ ശ്രീ യും ആമിടെ അമ്മയും ഇടപെട്ടു, ന്നാൽ പുള്ളി അത് കേൾക്കാനേ കൂട്ടാക്കില..
“” വേണ്ട….ഇതിലിപ്പോ ആരുടേം വക്കാലത്തെനിക്ക് ആവശ്യമില്ല.. “”