“” അങ്ങനെയുള്ള കാര്യങ്ങളല്ലേ പെണ്ണെ ഇവിടൊരോരുത്തര് കാണിച്ച് വെക്കുന്നെ.. “”
അവളോടായി പറഞ്ഞതാണെങ്കിലും അവസാനം നോട്ടം ന്നിൽ വന്നെത്തി., ഞാൻ തല താഴ്ത്തി ആമി പതുങ്ങി ചിരിക്കുന്നുണ്ട്.
“” ന്തവോ…! ഇവിടെ ഭയങ്കര ചൂട്.., “”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞകത്തേക്ക് കയറാൻ ഒരുങ്ങിയതും
“” നീ പോകാൻ വരട്ടെ…!!”‘
പിന്നിൽ നിന്നും സ്വരം വീണതും ഞാൻ തിരിഞ്ഞു നോക്കി, ഓഹ് തളത്തിൽ ദിനേശനിവിടെ ഉണ്ടായിരുന്നോ..?
അച്ഛന്റെ സ്വരം ന്റെ കാലുകളെ സ്പന്ദനമാക്കി. ഞാൻ അവിടെത്തന്നെ നിന്നു ആമി അമ്മയുടെ തോളിൽ നിന്നും മാറി നേരെ നിന്നു. ഇയ്യാളാര് കാലക്കെയനോ..ഇങ്ങനെ പേടിക്കാൻ..
പുള്ളി അപ്പോഴേക്കും ന്റെ അരികിലേക്ക് വന്നിരുന്നു.
“‘ ന്താ നിന്റെദേശം.. മ്മ്ഹ്..?? “”
“” ഒന്നുല്ല.. “” ഞാൻ ചുമൽകുച്ചി അകത്തേക്ക് കയറാൻ ഒരുങ്ങാവേ…
“” നിയെന്നുമുതലാടാ ഗുണ്ടായിസം തുടങ്ങിയെ..??””
അപ്പോ ഞനുഹിച്ചത് തന്നെ സംഭവം… എല്ലാമറിഞ്ഞിട്ടുള്ള വരവാണിത്, ന്ത് പറയണം എന്നറിയാതെ ഞാൻ നിന്ന് വിയർത്തു. തന്തപ്പടി ഒറ്റക്കാണല്ലോ അമ്മായിയപ്പൻ എവിടെപ്പോയി
“” ഗുണ്ടയിസോ… ഞാനോ…? അച്ഛനോടരാച്ചാ ഈ കള്ളമെല്ലാം പറഞ്ഞുപിടിപ്പിച്ചേ ഏഹ്…. അതും ഈ ഞാൻ, ഗുണ്ടായിസെ….ഹ…ഹാ…””
ഞാനതിനെ ചിരിച്ചു തള്ളി, മുന്നിൽ ആമി കള്ളച്ചിരിയോടെ ന്നെ നോക്കി നിക്കുന്നു. സംഭവം പുള്ളി അറിഞ്ഞെങ്കിലും എങ്ങനെയും നമ്മടെ ഭാഗം ക്ലിയർ ആക്കണം, ഇനിയഥവാ ബിരിയാണി കിട്ടിയാലോ..
“” അപ്പൊ നീയൊന്നും അറിഞ്ഞിട്ടില്ല.. ല്ലേ.. “”
“” ഏയ്യ്.. ഇല്ല.. “” മറുപടി കൊടുത്ത് ഞാൻ അമ്മയെയും ആമിയെയും നോക്കണ്ട നേരം, കണ്ണിൽ ഇരുട്ട് നിറഞ്ഞു, തല ചുറ്റുന്നപോലെ.. മുന്നിൽ കാണുന്നതെല്ലാം ഒരുതരം മങ്ങിയ കാഴ്ചകൾ.. തലയൊന്ന് ശെരിക്ക് കുടഞ്ഞുകളഞ്ഞതും സോബോധം വീണു കിട്ടിയതുപോലെ ഞാൻ കണ്ണൊന്നു ചിമ്മിതുറന്നു. അബോധാവസ്ഥയിൽ പുറകിലേക്ക് വീഴാൻ തുടങ്ങിയ ന്നെ പിടിച്ചു നിർത്തിയതുപോലെയെന്തോ വന്നെന്നെ പൊതിഞ്ഞു… തലതാഴ്ത്തി ഞാൻ താഴേക്ക് നോക്കി, നെഞ്ചിൽ കിടന്ന് കരയുന്നത് ന്റെ പെണ്ണാണെന്ന് മനസിലായതും അവളെ അറിയാതെപ്പോലും ചേർത്തുപ്പിടിച്ചുപ്പോയി. അമ്മ അച്ഛനെ പിടിച്ചു വലിക്കുന്നുണ്ട്, അപ്പോ കുറെ നേരം വേണ്ടി വന്നു നിക്ക് സോബോധം തിരിച്ചു കിട്ടാൻ..,