നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Posted by

അല്പം ആശങ്കയോടെ ഞാൻ ചോദിച്ചു, പുള്ളിടെ സ്വരത്തിലൊക്കെ ന്തോ ഒരു വശപിശക്ക് മണക്കുന്നു. ദൈവമേ പാൽവാൽ ദേവന്റേന്ന് ന്നെ കാത്തോണേ..! ന്റെ കൊച്ചിന് നീ തന്തയില്ലാണ്ടാക്കല്ലേ..

“” ന്നാ വേഗം വാ,, കുറച്ച് കാര്യവോണ്ട് സംസാരിക്കാൻ…?? “”

പുള്ളി പറഞ്ഞു നിർത്തിയതും ഫോൺ കട്ടാക്കിയതും ഒന്നിച്ചായിരുന്നു. അതെ ഞാൻ സംശയിച്ച പോലെ പുള്ളി ഇവിടെ വന്നിരിക്കുന്നു…

ഇനി ഒന്നേ അറിയേണ്ടു ന്തിനാ കാലമാടനെ കെട്ടിയെടുത്തു..! ഞനൊന്ന് ഇരുത്തി ചിന്തിച്ചു..,!! ഇനിയിപ്പോ തല്ലുണ്ടാക്കിയത് പുള്ളി അറിഞ്ഞാണോ..? ആണേൽ മൈര് മൂഞ്ചി.., പുള്ളിയെന്നെ വെച്ചേക്കില്ല, ന്നാലും എങ്ങനെ പുള്ളിയിത്…??

ഫാദർ ലോ ഒറ്റിയതാണോ…? ഏയ്യ് പുള്ളി പാവം..,, അല്ല ഞാൻ ന്തിനാങ്ങനെ ടെൻഷൻ ആകുന്നെ, അതന്നെയാണോ സീനെന്ന് അറിയില്ലലോ..! ന്തായാലും കിട്ടാനുള്ളത് കിട്ടും., ഇടക്കൊന്നു സ്നേഹം കാണിച്ചുന്ന് കരുതി പുള്ളി പുള്ളിയല്ലാതാകാൻ സ്നിക്കേയ്സൊന്നും തന്നില്ലല്ലോ.

ഇനിയിപ്പോ വല്ല സ്വത്ത് ഭാഗം വെപ്പിന്റെ കാര്യമാണോ.? ആണേൽ ആ തെണ്ടി ചേട്ടനെ പറ്റിച്ചു കുറച്ച് സ്ഥലം എഴുതി വാങ്ങണം.. ദൈവമേ തന്തപ്പടിടെ മൂളേൽ നീ ബുദ്ധി ഉദിപ്പിക്കണേ…!!

ഓരോന്ന് ചിന്തിച്ചു വണ്ടി ഓടിച്ചതും ഒരു പട്ടി വട്ടം ചാടിയതും, പെട്ടന്ന് ബ്രേക്കിട്ട് വണ്ടി നിർത്തിയതും ആമി ഞെട്ടി ഉണർന്നു.

“” ന്താ. ന്താപറ്റിയേ…? “” അവൾ ആചാര്യത്തോടെയും അല്പം പേടിയോടെയും കുഞ്ഞിനെ നെഞ്ചോടു ചേർത്തെന്നെ നോക്കി, നന്നായി പേടിച്ച മട്ടുണ്ട്,

“” പട്ടി വട്ടം ചാടിതാ… “” ഞാൻ മുന്നിലൂടെ നേരെ നോക്കി.. നേരെ നോക്കി വണ്ടി ഓടിക്കെടാ ന്നൊരു ലുക്ക്‌ തന്ന് പോകുന്ന പട്ടി സാറിനെ യൊന്ന് നോക്കി. വീണ്ടും വണ്ടി മുന്നിട്ടേക് എടുത്തതും, ഡാഷിൽ ഇരുന്ന പൊതിയവൾ കണ്ട് അതെടുത്തു നോക്കി, കണ്ണിൽ അതിലുള്ളത് ഹലുവയാണെന്ന് അറിഞ്ഞതും പെണ്ണെനിക്കൊരു പ്ലെയിൻ കിസ്സ് തന്ന് അതെടുത്തു കഴിക്കാൻ തുടങ്ങി. അല്പം ന്റെ വായിലും വെച്ച് തന്ന്, കഴിപ്പിക്ക് മോളെ കഴിപ്പിക്ക് നിന്റേട്ടന്റെ ലാസ്റ്റ് സപ്പറാന്നാ തോന്നുന്നേ..

“” മ്മ് ന്തേ മുഖത്തൊരു തെളിച്ചം വീഴാത്തെ… “”

അവളെന്റെ മുഖത്തേക്ക് നോക്കി ഒരു കഷ്ണം വായിലേക്കിട്ടു..

Leave a Reply

Your email address will not be published. Required fields are marked *