“” അർജുൻ ഒന്നും കഴിച്ചില്ലല്ലോ.. “”
അവളെന്നെ നോക്കി ചിരിച്ചുകൊണ്ടെന്റെ അരികിലെത്തി
“” ഏയ്യ് അത് സാരല്ല..,, നാൻസി….നാൻസിക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ കുഞ്ഞിനെയൊന്ന് പിടിക്കോ..ഞനൊന്ന് ബാത്‌റൂമിൽ പോയിട്ട് വരാം..””
അതിനെന്താ ന്നും ചോദിച്ചു അവൾ കുഞ്ഞിനെ വാങ്ങി…
“” വാ..വാ…. ആഹ്ഹ്… മ്മ്..
ന്നാ.. ഇനി അർജുൻ പോയിട്വാ…!””
തിരിച്ചു വരുമ്പോൾ കുഞ്ഞ് ആമിടെ കയ്യിലായിരുന്നു, നാൻസിയോടും യാത്ര ചോദിച്ചു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. യാത്രയിലുടനീളം ഞങ്ങൾ പരസ്പരം ഓരോന്നെല്ലാം സംസാരിച്ചും, പെണ്ണിന്റെ കുശുമ്പ് പറച്ചില് കേട്ട് ചെവി തഴമ്പിച്ചു., ആ മറ്റേ പെണ്ണിന്റെ ഡ്രസ്സ് കൊള്ളായിരുന്നു,, അവള്ടെ സാരീ കൊള്ളായിരുന്നു, കല്യാണപെണ്ണിന് നിറം പോരല്ലേ, പക്ഷെ സ്വർണ്ണം കനത്തിലുണ്ട്, അങ്ങനെയുള്ള കുശുമ്പ് പറച്ചിലുമായി ആ യാത്ര നീണ്ടു.
********************************
അല്പനേരംകുടെ കഴിഞ്ഞതും അവളും കുഞ്ഞും വണ്ടിയിലിരുന്നുതന്നെ ഉറക്കം പിടിച്ചു.. ഇന്നത്തെ യാത്രയുടെ ല്ലാം ഷീണം കാണും പാവത്തിന്., ഞാനവളുടെ തലയിൽ ഒന്ന് തലോടി, പിന്നേം വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു, ഇടക്ക് വഴിയിൽ കണ്ടൊരു ബേക്കറിയിൽ നിർത്തി ഒരു സെവനപ്പും കുറച്ചു ഹൽവയും വാങ്ങി കാറിൽ കേറി, വണ്ടി മുന്നോട്ടേക്ക് എടുത്തു.
കാറിൽ നിറഞ്ഞു നിൽക്കുന്ന “” pirai thedum “” എന്ന സോങ്ങിന്റെ ഈണത്തിൽ ലയിച്ചു ഞാൻ ഡ്രൈവിങ്ങിൽ മുഴുകി,
ന്നാൽ ന്റെ പാട്ടിന്റെ തടസ്സപ്പെടുത്തികൊണ്ട് മൊബൈൽ ബെൽ ചെയ്യാൻ തുടങ്ങി,
“” അച്ഛന്റെ നമ്പറാണല്ലോ…?? “” ഞാനൊരു സംശയത്തോടെ ഫോണിലേക്ക് നോക്കി, കാരണം പുള്ളി ന്നെ അങ്ങനെ വിളിക്കാറില്ല, അതോണ്ട് ന്തോ സീനുണ്ട്, സാധാരണ ന്തേലും പറയാനുണ്ടേൽ അമ്മയെക്കൊണ്ടായിരിക്കും പറയിക്കാ , തിരിച്ചു ഞാനും., ഏതായാലും കട്ടാകുന്നതിന് മുന്നേ ഫോണെടുത്തു.
“” ഹലോ….?? “”
“” നീയെവിടുണ്ട്…??? “” മറുതലക്കൽ ഘന ഗംഭീര്യമായ അച്ഛന്റെ ശബ്ദം, അതും നീയെവിടെയുണ്ടെന്ന്.. ഹ്മ്മ്…. സംതിങ് ഫിഷി…!
“” അതച്ചാ… ങ്ങളിവിടടുത്തൊരു കല്യാണത്തിന് വന്നതാ.,,!! “”
“” തിരിച്ചോ…? അതോ അവിടന്നേ നിക്കണോ…?? “” മറുപടികൾ വെടിയുണ്ടകളെക്കാൾ വേഗത്തിൽ വന്നുകൊണ്ടേയിരുന്നു.
“” ഏയ്യ് ഇല്ലചാ ഞങ്ങള് തിരിച്ചു.. ദേ കുറച്ച് കഴിഞ്ഞാ വീടെത്തും.. “”