“” ടി… “” തിരിഞ്ഞു നോക്കിയതും കണ്ടത് ചിരിച്ചോണ്ട് ഓടി വരുന്ന ഒരു പെണ്ണിനെയാണ്,
അവളെ കണ്ട ഷോക്കിലും സന്തോഷത്തിലും ആമിയും ഓടിച്ചെന്നവളെ കെട്ടിപ്പിടിച്ചു, നമ്മക്ക് പിന്നവിടെ റോൾ ഇല്ലാത്തത് കൊണ്ട് അധികം മൈൻഡ് ചെയ്തില്ല, ഇതവളുടെ നാടല്ലേ…!
ഒരു മംഗോ പൾപ്പുടി കുടിച്ചതും ഞാൻ കൃതാക്ഞാനായി.. ഞാൻ കുടിക്കുന്നതും നോക്കിയിരിക്കാണ് കുഞ്ഞിപ്പെണ്., അവൾക്കുള്ള ബോട്ടിൽ പാല് കൊടുത്തതും അവൾ മുഖം വെട്ടിച്ചു കളഞ്ഞ്.., ഇതെന്റെ മോള് തന്നെ.. അവളെ ഞനൊന്ന് കേറ്റി ഇരുത്തി, വീണ്ടും സംസാരം നീണ്ടതും,..
“” നിന്റെയമ്മക്കിപ്പോ നമ്മളെ വേണ്ടടി മോളെ.. ദണ്ടേ പോയി നിക്കുന്ന നോക്കിയാണ്.. “”
അഞ്ചാമത്തെ ജ്യൂസും എടുത്ത് വായിലേക്ക് കമഴ്ത്തിയതും സപ്ലൈ പയ്യൻ ന്നെ ഒന്ന് നോക്കി, ഇവനൊക്കെ വയറു വാടകക്ക് എടുത്ത് വന്നേക്കുവാണോ ന്നൊരു ചോവയാ നോട്ടത്തിലുണ്ട്. അവനൊരു ഒരു ചിരിയും കൊടുത്ത് ഞാൻ കുറച്ചെങ്ങോട്ട് മാറി നിന്നു. ന്തിനാ ഞാനായിട്ട് വെറുതെ ഒരു സങ്കർഷം സൃഷ്ടിക്കുന്നെ..
“” ഹേയ് ബ്രോ…. “”
ഞനൊന്ന് തിരിഞ്ഞു ആരാടാ ഇതെന്ന് നോക്കണമല്ലോ..? തിരിഞ്ഞതും കണ്ടത് കുറച്ച് പടകളെയാണ്, ഞാൻ മനസിലാകാത്തപ്പോലെ അവരെ നോക്കി, ആരാ ഇവരൊക്കെ..!
“” അർജുൻ നല്ലേ . ഈ പരസ്യത്തിലൊക്കെയുള്ള… “”
കൈയിലെ കുഞ്ഞിനേം ന്നെയും നോക്കി കൂട്ടത്തിൽ ഒരുത്തി വിശദമാക്കി തന്നതും, ഞനൊന്ന് ചിരിച്ചു അവരെ പരിചയപെട്ടു, ഒരു നാല് പെൺകുട്ടികളും മൂന്നു പയ്യൻമാരും.. നല്ല വൈബ് ഉള്ള പിള്ളാര്..
“” ബ്രോടെ മോളാണോ…?? “” കുഞ്ഞിന്റെ കയ്യിൽ പിടിച്ചു കളിപ്പിച്ചോണ്ടവരു ചോദിച്ചതും കുഞ്ഞി പെണ്ണിനും ന്തോ മനസിലായ പോലെ യൊന്ന് ചിരിച്ചു
“” ആഹ്ഹ് മോളാണ്.. മീനു.. “”
ഞാനും അവളെ നോക്കിയൊന്ന് ചിരിച്ചു ഉടനെ
“” അയ്യോടാ.. ന്ത് ക്യൂട്ടാന്ന് നോക്കിയെടി…!!
, ചേട്ടാ ബുദ്ധിമുട്ടാകില്ലെകിൽ കുഞ്ഞിനെയൊന്നെടുത്തോട്ടെ…!!””
മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ അവർക്ക് കുഞ്ഞിനെ കൈമാറുമ്പോൾ, മറുതലക്കൽ ആ പെണ്ണും കൈ നീട്ടി, കൈ കാണിക്കണ്ട താമസം പെണ്ണ് ചാടി അവളുടെ കയ്യിൽ ചെന്ന്..