“” ഞാറെഡി.., പൂവാം.. “”
എനിക്കു പുറമെ ഇറങ്ങിയ ആമി ന്റെയതെ മെറൂൺ കളർ പട്ട് ഹാഫ് സാരിയിൽ അതീവ സുന്ദരിയായി തോന്നി.. തോന്നലല്ല സത്യമാണ്, ശെരിക്കും സുന്ദരി തന്നെയായിരുന്നു ന്റെ പെണ്ണ് കഴുത്തിൽ അവൾ പ്രാണനെപ്പോലെ കരുതുന്ന ന്റെ താലിയും, അതിന് പുറമെ ചെറിയൊരു മാലയും,കാതിൽ സാരിടെ നിറത്തിലുള്ള ഒരു ജിമ്മിക്കിയും, കയ്യിൽ പാകത്തിന് വളകളും, നെറ്റിയിൽ കറുത്തൊരു കുഞ്ഞി പൊട്ടും ചെറിയൊരു മഞ്ഞൾ കുറിയും, മുഖത്തു ആവശ്യത്തിന് മേക്കപ്പ്, പിന്നെ ഇളം റോസ് നിറത്തിലുള്ള ലിപ്സ്റ്റിക് ഇട്ടിട്ടുമുണ്ട്, ന്നാൽ ഇട്ടിട്ടുണ്ടെന്ന് അറിയുകമില്ല., കറുപ്പേഴുതിയ മിഴികളിലെ സൗന്ദര്യം മതി അവളൊരു സുന്ദരിയാണെന്ന് തെളിയിക്കാൻ.
കുഞ്ഞിനേം സെയിം കളർ ഡ്രസ്സ് ആണ് ഇടിപ്പിച്ചത്, കുഞ്ഞിനെ ഇത്തവണ ശ്രീയും ഫ്രണ്ടസുമാണ് ഒരുക്കിയത്..
“” ന്നാ ഞങ്ങള് പോയിട്ട് വരാം..,, പോയിട്ട് വരാമ്മേ….! “”
അവളെല്ലാരോടുമായി യാത്ര ചോദിച്ചുവന്ന് കാറിൽ കേറി, അവളും കുഞ്ഞും കേറിയതും ഞാൻ വണ്ടി മുന്നിട്ടേക്കെടുത്തു.ഇടക്ക് പെണ്ണ് വണ്ടിയിൽ കിടന്ന് ബഹളം വച്ചതും അത്യാവശ്യം നല്ലോരു കടയിൽ കയറി കുഞ്ഞിന് ബോട്ടിൽ പാലും, അവൾക്ക് ഫ്രഷ് ജ്യൂസും വാങ്ങി യാത്ര തുടർന്നു.
ഏറെനേരത്തെ യാത്രക്കൊടുവിൽ ഒരു ജംഗ്ഷൻ കണ്ടതും ഞാൻ അവളോടായി
“” സ്ഥലം നിനക്കറിയോ..?? “””
ചോദിച്ചതും കുഞ്ഞിൽ നിന്ന് ശ്രദ്ധ മാറ്റി അവൾ ന്നെയും മുന്നോട്ടേക്കും നോക്കി,
“” ആഹ്ഹ് ഇവിടുന്ന് ഇടത് തിരിഞ്ഞൊരു അമ്പലം ഉണ്ട്.. അവിടെയാ.. “”
വണ്ടി ഞാൻ ഇടത്തേക്കെടുത്തു. അവൾ പറഞ്ഞപോലെ അമ്പലം കണ്ടതും ഞാൻ അവളെ നോക്കി ഇതാണോ ന്ന് ചോദിച്ചപ്പോ അതേയെന്ന് തലയനക്കി,
വണ്ടി തണലുള്ള ഒരു വശത്തിട്ട് ഞാൻ പുറത്തിറങ്ങി കൂടെ അവളും കുഞ്ഞും. ഇറങ്ങിയ പാടെ കുഞ്ഞിനെ ന്റെൽ തന്ന് സാരീയുടെ ഞൊറിയെല്ലാം ശെരിയാക്കി, മിററിലൂടെ മൊത്തത്തിൽ ഒന്ന് നോക്കി, പിന്നെ ന്റടുത്തു വന്ന് നിന്ന്..
“” കോലം കേട്ടില്ലല്ലോ… “” ന്റെ മുഖത്തേക്ക് നോക്കിയവളൊരു സംശയം ചോദിച്ചു.
“” ഏയ്യ്.. ഇല്ല.. “” അവൾക്കാനുകൂലമായ മറുപടി ന്റെൽ ന്ന് വന്നതും ആ മുഖം വിടർന്നു.. ഒരു കയ്യിൽ കുഞ്ഞും മറ്റേ കയ്യിൽ അവളുടെ കയ്യും കോർത് ഞങ്ങളങ്ങനെ അകത്തേക്ക് നടന്നു കല്യാണം കഴിയേണ്ട സമയം ആയിട്ടിലായിരുന്നു., ഏതായാലും ഞങ്ങൾ നടന്നു വെൽക്കം ഡ്രിങ്ക് കിട്ടുന്നിടത്തേക്ക് ചെന്ന് ഓരോ പിസ്റ്റ യും കുടിച്ചു നിൽകുമ്പോൾ പുറകിന്നൊരു വിളി..