“” അഞ്ചു.. ഡി… ദേ എണ്ണിറ്റെ, കഴിച്ചേച്ചും പ്പോയി കിടക്ക്… “”
അമ്മയവളെ തട്ടിവിളിച്ചു, അവളൊരു മുരടനക്കത്തോടെ ഞെരിപ്പിരി കൊണ്ടേണ്ണിറ്റതും, ബാക്കിയുള്ളോരേം ഞങ്ങള് തന്നെ വിളിച്ചെണ്ണിപ്പിച്ചു,.അങ്ങനെ ഞാൻ നേരെ റൂമിലേക്കും പ്പോയി, പിന്നെ കഴിക്കാൻ നേരമാണ് ഇറങ്ങിയത് അത് വരെ കുഞ്ഞിന്റെ കൂടെ, ഇന്നത്തെ എനിക്ക് കിട്ടിയ അടിയിലുള്ള അവളുടെ പരിചരണവുമെല്ലാമായപ്പോ ഞാൻ അവളുടെ മടിയിൽ കിടന്ന് കൊണ്ട് തന്നെ കുറച്ച് റൊമാൻസ് പിടിച്ചു, ഇതാണ് വേദനയിൽ നിന്നും സ്നേഹത്തിലേക്കുള്ള അകലം
“” സത്യം പറഞ്ഞാ അവൻ ഏട്ടനെ അടിച്ചപ്പോ ന്റെ ചങ്ക് പറിഞ്ഞു പോണപ്പോലെയായിരുന്നു അറിയോ…? തലകറങ്ങാണോ.., കണ്ണിലിരുട്ട് കേറണോ ഒന്നും അറിയണ്ടപ്പോലെയായിന്ന് ഞാൻ..””
ന്നെ മടിയിൽ കിടത്തി അവളെന്റെ മുടിയിരകളിലൂടെ വിരലോടിച്ചു പരിഭവം കാട്ടി.
“” അഥവാ ഞനെങ്ങാനും ചത്തോയായിരുന്നെലോ..?? “”
“” ചത്തോയാലെന്താ കുഴിച്ചിടും… അത്രേന്നെ..””
ഉരുളക്കുപ്പേരി പോലെയവൾ പറഞ്ഞതും ഞാനൊരു ചിരിയായിരുന്നു, ഉടനെ അവൾ മുഖം വെട്ടിച്ചു ചിരിക്കാവും ന്ന് കരുതിയ ന്നെ ഞെട്ടിച്ചു അവളുടെ കണ്ണിൽ നിന്ന് അനുവാദമില്ലാതെ ഒരു തുള്ളി ന്റെ കവിളിൽ വീണു,
“” അയ്യേ ന്റെ പെണ്ണ് കരയാ.. ഛെ.. ഛെ.. മോശം,, മോശം.. ഞാനൊരു തമാശ പറഞ്ഞെന്നും വെച്ച്.. അയ്യേ… “”
അവളുടെ മുഖം വാടിയതും ഞാൻ ചാടി എണ്ണിറ്റ് അവളോടൊപ്പം ചേർന്നിരുന്നു, ആ മുഖമെന്റെ നേരെ പിടിച്ച് നെറ്റിയിൽ നെറ്റിമുട്ടിച്ചിരിപ്പായി.
കരഞ്ഞു കലങ്ങിയ മിഴികൾ ഈറൻ തൊഴാൻ സമ്മതിക്കാതെ പെയ്യ്തിറങ്ങിയതും ചുണ്ടനക്കിയൊരു സോറി ഞാൻ പറഞ്ഞു ,
“” പോ.. ന്നോട് സോറിയൊന്നും പറയണ്ട…,കഷ്ടണ്ട് അജുവേട്ടാ.. അങ്ങനെ… അങ്ങനെയൊക്കെ കേക്കുമ്പോ എനിക്കെന്തു മാത്രം വേദനയുണ്ടെന്നറിയോ.. നിങ്ങളില്ലാണ്ടായാ ഞാനും കൊച്ചും ങ്ങനെയാ.. ഓർത്തിട്ടുണ്ടോ ത്..! നിങ്ങൾക്കെന്തേലും പറ്റിയ കൊച്ചിനെ ഏട്ടത്തിയെൽപ്പിച്ചു ഞാനും വരും നിങ്ങടെ കൂടെ.. എവിടെയായാലും നിക്ക് ഈ ചൂട് പറ്റാണ്ട് ഉറങ്ങാൻ പറ്റൂല്ല.. “”
പദം പറച്ചിലിനോടുവിൽ അവൾ ന്നെയും വലിച്ചാ ബെഡിലേക്ക് മറിഞ്ഞു, കൈകൾ ഉയർത്തി ന്നെ യാ നെഞ്ചിലേക്ക് കയറ്റി കിടത്തി, അല്പം താന്ന് ന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു,