നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Posted by

ഊമൈ എൻറാൽ ഒരു വഗൈ അമൈതി എഴൈ എൻറാൽ അതിൽ ഒരു അമൈതി നീയോ കിളിപ്പേട് പെൺ പാടും ആനന്ദ കുയിൽ പേട് എനോ ദെയ്‌വം സതി സെയ്തത് പേടൈ പോലെ വിധി സെയ്തത്.

കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ… അന്തി പകൽ ഉന്നൈ നാൻ പാര്ക്കിറേൻ ആണ്ടവനെ ഇതൈതാണ് കേൾകിറേൻ രാരിരാരോ . . ഒരാരിരോ .. രാരിരാരോ .. ഒരാരിരോ ..

കാതൽ കൊണ്ടേൻ കനവിനയ് വളർത്തേൻ കണ്മണി ഉനൈ നാൻ കരുത്തിനിൽ നിറയ്‌ തേൻ ഉണക്കേ ഉയിരാനെൻ എന്നാലും എനൈ നീ മറവാതെ നീ ഇല്ലാമൽ ഇതു നിമ്മതി നീതാനെ… എൻ സന്നിധി

കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ അന്തി പകൽ ഉന്നൈ നാൻ പാർക്കിറേൻ ആണ്ടവനെ ഇതൈതാണ് കേൾകിറേൻ രാരിരാരോ . . ഒരാരിരോ .. രാരിരാരോ .. ഒരാരിരോ .. രാരിരാരോ . . ഒരാരിരോ .. രാരിരാരോ .. ഒരാരിരോ ………

ഞാൻ പാടി നിർത്തിയതും അച്ഛനും അമ്മയും ആമിയും ഒഴികെ ബാക്കി എല്ലാരും ഉറങ്ങിപ്പോയിരുന്നു, അച്ഛൻ കണ്ണുകളടിച്ചു ചാരുകസേരയിലാണെങ്കിൽ അമ്മ തോളിൽ ചാരിയുറങ്ങുന്ന ശ്രീയെയും മടിയിൽ കിടക്കുന്ന അഞ്ചുനേം തഴുകിയും ഇരിപ്പുണ്ട്, ആമി പിന്നെ വെളിയിലെ പടിക്കെട്ടിൽ കൈ മുട്ടിലൂന്തി ഇരിപ്പായിരുന്നു ന്റെ പാട്ടും ആസ്വദിച്ചു.

ഞാൻ കുഞ്ഞിനെ പതിയെ ആമിടെ കയ്യിൽ കൊടുത്തു, അവൾ കുഞ്ഞിനെമായി അകത്തേക്ക് കയറിയതും ഞാൻ ഉമ്മിറത്തേക്ക് കയറി ശ്രീ കിടക്കുന്നത് നോക്കി, ബാക്കി രണ്ടെണ്ണം അവളെ പറ്റിച്ചേർന്ന് കിടപ്പുണ്ടായിരുന്നു, നല്ല ഷീണം കാണും ഒരുപാട് നടന്നതല്ലേ ഇന്ന്..

ഞാൻ അവൾക്കടുത്തേക്ക് പതിയെ നടന്നു മുട്ടിലിരുന്നു..

“” ഡി ശ്രീ എണ്ണിറ്റെ.. വേഗന്നൊരു സാരീ ഡിസൈൻ ചെയ്ത് തന്നെ. പോട്ടെ..,,,””

ഞാൻ പെടുന്നനെ അവളെ കുലുക്കി വിളിച്ചതും അവൾ പെട്ടെന്നു ഞെട്ടികണ്ണുറന്നു, പിന്നെ..

“” ഉറങ്ങിപ്പോയെടാ.. നല്ല ഷീണമുണ്ടായിരുന്നല്ലോ അതാ.. “”

ഞാൻ അവളുടെ തലയിൽ ചുമ്മായിട്ട് കുലുക്കി അവളെ ഉറക്കത്തിൽ നിന്ന് വിടുവിച്ചു,

Leave a Reply

Your email address will not be published. Required fields are marked *