“”സ്വന്തം ഭാര്യയോട് തോന്നിവാസം കാണിച്ചവനെ പിന്നെ ഞാൻ ന്തോ ചെയ്യണമായിരുന്നു..പിടിച്ചുമ്മവയ്ക്കണോ..,? അതോ ഒന്നും മിണ്ടാണ്ടെ എല്ലാം നോക്കി നിക്കണോ..? ഞാനെ വിശ്വനാഥൻറെ മോനാ.. അവരോടൊക്കെ എനിക്കിങ്ങനെ പെരുമാറാൻ അറിയൂ.. “”
പിന്നെരുമൊന്നും മിണ്ടിയില്ല, അല്ലേലും ഞാൻ ചെയ്തതിൽ എനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ല ഈ നിമിഷം വരെയും. ആണായിപിറന്നവൻ ചെയ്യുന്നതേ ഞാനും ചെയ്തുള്ളു..ഇതിന്റെ പേരിൽ ജയിലിൽ കേറണ്ട വന്നാലും സീനില്ല , ഇറക്കാൻ ഡാഡി ഉണ്ടല്ലോ…
ചൂട് പിടിച്ചു കഴിഞ്ഞു ഒരു കുളിയും കഴിഞ്ഞു വരുമ്പോളാണ് എല്ലാരും ഉമ്മറത് ഇരിക്കണത് കണ്ടത്, അവരെല്ലാം ഓരോന്ന് സംസാരിച്ചിരിക്കയാണ് അമ്മേടെ മടിയിൽ കുഞ്ഞും ഉണ്ട്. ഞാൻ തോർത്തും ആ കസേരയിലിട്ട് കൈകൊണ്ട് മുടിയും ഒതുക്കി അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ
“” അഹ് ചേച്ചി വന്നു,, മ്മ്.. ഇപ്പോ കൊടുക്കവെ.. “”
ആമി ന്റെ നേർക്കാ ഫോൺ നീട്ടി, ഞാൻ ആരാണെന്ന് ചോദിച്ചതും അവൾ ഇന്നാ ന്നും പറഞ്ഞു ഫോൺ ന്റെൽ തന്നതേയുള്ളു
‘”ഹല്ലിതാര് ജൂഹി ചൗളയോ..?? ന്തേ ഈ രാത്രില് വീഡിയോ കാളിൽ.. ഭർത്താവ് ജയ് മെഹറ്റ ക്ക് സുകണോ..??””
കൈയിൽ കിട്ടിയ ഫോണിൽ ഏട്ടത്തിയുടെ മുഖം കണ്ടതും ഞനൊന്ന് തട്ടിവിട്ടു,.
“” ജൂഹി ചൗളയല്ലേടാ സാനിയ മിൽസ ന്തേ…??, കണ്ടവന്മ്മാർഡർന്ന് തല്ലും വാങ്ങി വന്നിരിക്കാവൻ..
ഹ്മ്മ്…കാണിച്ചെട അടികിട്ടിയെടം.. “”
കേൾക്കണ്ട താമസം ആമി ഓടി വന്നു ഫോൺ പിടിച്ചു വാങ്ങി ന്നെ തിരിച്ചു നിർത്തി ടി ഷർട്ട് ഉയർത്തി കാണിച്ചു കൊടുത്തു. ഓഹ് അപ്പൊ ഇവളാണ് വിളിച്ചു വിവരം പറഞ്ഞെ.. ഹ്മ്മ്
ഇവള് മുടങ്ങാതെ അമ്മയെയും ഏട്ടത്തിയെയും വിളിക്കും.. ഇടക്ക് എന്റലും കൊണ്ടുത്തരും,, പെണ്ണിന് അമ്മയും വീട്ടുകാരും ഇല്ലാതെ പറ്റില്ല..
“” ദേ ഏട്ടത്തി ഇതാ… “” അവളാ ഫോൺ ന്റെ പുറത്തേക്ക് അടുപ്പിച്ചു,
‘” ന്റിശ്വരാ.. ആരാടാ ന്റെ കൊച്ചിനോട് ഇമ്മാതിരി പണി കാണിച്ചേ.. ദേ നോക്കിയേ കല്ലിച്ച് കിടക്കണേ.. “”
ഏട്ടത്തിയുടെ സ്വരമൊന്ന് ഇടറി, ഒരു വിതുമ്പലിനു സ്കോപ്പ് കണ്ട ഞാൻ ചാടി ഫോൺ വാങ്ങി, ശ്രീയും ആമിയും എല്ലാം ചിരിയോടെ നിന്നെങ്കിലും ബാക്കിയുള്ളോർക്ക് ഇതൊരു പുതിയ കാഴ്ച്ച യായിരുന്നു.