****************************
“” ഹയ്യോ..മ്മേ….. ഒന്ന് പതിയെ.. പതിയെപ്പിടിക്കെടി..! “”
ഷർട്ടൂരി കമഴ്ന്നു കിടക്കുന്ന ന്റെ അരികിൽ തിളപ്പിച്ച ചൂടുവെള്ളവുമായി ഉടുത്തിരുന്ന സാരിയുടെ തലപ്പ് എളിയിൽ കുത്തി ന്നിക്കരികിൽ ചൂടുപ്പിടിക്കാനുള്ള തുണിയുമായി ഇരിക്കാണ് ന്റെ പെണ്ണ്.. അവളുടെ ആദ്യത്തെ ചൂടുവെപ്പിൽ സ്വർഗ്ഗം കണ്ടുപ്പോയി ഞാൻ..
“” ചൂടുണ്ടല്ലേ.. സോറി…”” അവളൊന്ന് ഇളിച്ചുകാണിച്ചു.. പിന്നെ പതിയെ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് ഊതിട്ടാണ് പിന്നീടവൾ ചെയ്തത്. ഡ്രെസ്സെല്ലാം മാറി ബാക്കിയുള്ളോരും അങ്ങോട്ടേക്ക് വന്നതും നികാകെ നാണമായി,
“” അടങ്ങി കിടക്കുന്നുണ്ടോവിടെ….? ഇല്ലെച്ചാ ഒക്കെക്കൂടെ ഞാൻ മെത്തേക്ക് കമത്തുട്ടോ.. പറഞ്ഞില്ലാണ്ട് വേണ്ട.. “”
ന്റെ ഞെരിപിരി കണ്ടതും അവള് പല്ല് കടിച്ചു, കയ്യിൽ കുഞ്ഞിനെമായി ശ്രീയും അങ്ങോട്ടേക്ക് വന്നു കൂടെ ബാക്കിളോരും.,
“” ദേടി മോളെ നിന്റച്ചനുമമ്മയും ഏഴുമല പൂഞ്ചോല കളിക്കണ്..””
അപ്പോളാണ് ആമി അവരെ കണ്ടത്, ഉടനെ ഒന്ന് ചരിച്ചവൾ വീണ്ടും പണി തുടങ്ങി. അഴിമല അല്ലേടി നിന്റെ.. ഞാൻ മനസ്സിൽ പ്രാകി തല ചെരിച്ചു, അവളുടെ ഡയലോഗ് കേട്ട് കൂടെയുണ്ടായിരുന്നവർ പതുങ്ങി ചിരിച്ചു ,
“” ഇവനെന്താ ആമി നീ വറക്കാൻ പോവണോ.. ആകെ മൊത്തത്തിൽ എണ്ണയിൽ കുളിപ്പിച്ച് കിടത്തിരിക്കണ്..””
ന്ന് വീണ്ടും കമന്റ് വന്നതും ചാടി എണ്ണിക്കാൻ നോക്കിയതും ഒരുപോലെ.. പക്ഷെ എനിക്ക് നല്ല സമയദോശമുണ്ട്.അല്ലെലാ ചൂടുവെള്ളം ന്റെ കൈ തട്ടി തന്നെ ന്റെ തന്നെ മേലേക്ക് വീഴുല്ലലോ..
“” അമ്മേ.. ‘”” അലറി വിളിച്ചു ഞാൻ കിടന്ന് ചാടി,
“” അയ്യോ.. ന്താ യേട്ടാ ഈ കാട്ടിയെ.. “”
ഇനി കാട്ടിയത് ഒന്നുടെ കാട്ടാൻ വയ്യ.. ഇല്ലേൽ കട്ടായിരുന്നു… ആകെ വെന്തിരിക്കാ അപ്പോളാ അവള്ടെ.. ആമി ഉടനെ ന്നെ ചേർത്തുപിടിച്ചു.. ന്നിട്ടും ന്റെ മുഖം കണ്ടിട്ടവൾക്ക് സഹിച്ചില്ല.,, കൂടെ നിന്നവർ ന്റെ അരികിലേക്ക് ഓടിയെത്തി
“” ചേച്ചി നോക്കികൊണെ ഞനിപ്പോ വരാം.””
അതുംപറഞ്ഞവൾ അകത്തേക്ക് ഓടിയതും, ചെകുത്താന്റെലാണല്ലോ ദൈവമേ നീ താക്കോൽപ്പിച്ചേ ന്നൊരാവസ്ഥായിലായിപ്പോയി ഞാൻ.
“” നല്ല വേദന ഉണ്ടോടാ… അല്ല നീയെന്തിനായിപ്പോ എണ്ണിറ്റെ..””
കുഞ്ഞിനെ കൂടെ നിന്നവൾക്ക് കൊടുത്ത് അവളെന്റെ അരികിൽ ഇരുന്നു കൈ പിടിച്ചു നോക്കി,