“” അവന്റെ പിള്ളാരാണോ.. അതാ ഇങ്ങനെ നിന്നടികൊണ്ടേ.. ങ്കി പോട്ടെ..””
എനിക്കൊരു ഉപദേശം പോലെ പറഞ്ഞയാ അമ്മാവനെ നോക്കിയൊന്ന് ചിരിച്ചു ഞങ്ങൾ പതിയെ നടന്നു,, പുള്ളിയാണെങ്കിൽ തീർത്തൊരു പഞ്ചിന് കാത്തിരുന്ന സന്ദർഭം കളഞ്ഞതുകൊണ്ട് ന്നെ ഒരുമാതിരി പട്ടിത്തിട്ടത്തിൽ ചവിട്ടിയ പോലെ നോക്കി..
അങ്ങോട്ട് ആമി ന്റെ കൈയിൽ കൈ കോർത്താണ് നടന്നത്.
********************************
“” വേദനിച്ചിട്ട് പൊറം പോളിയണ്.. “”
ആമിയോടായി മാത്രമാണത് പറഞ്ഞതെങ്കിലും ബാക്കിയുള്ളോരും അത് കേട്ടുന്ന് പുറകിൽ നിന്നുള്ള പതുങ്ങിചിരിയിൽ നിന്നെനിക്ക് മനസിലായി,
“” വീട്ടിൽ ചെല്ലട്ടെട്ടോ.. ഉപ്പിട്ട വെള്ളത്തിൽ ഒന്ന് നന്നായി ചൂട് പിടിച്ചാ മാറും.. “”
അവളെന്നെ അവളുടെ ദേഹത്തേക്ക് ചേർത്തുനിർത്തി,.
“” ഓഹ് അടികൊണ്ടപ്പോ എന്തായിരുന്നു ആറ്റിട്യൂട്.. ഇപ്പോ കിടന്ന് ചിണുങ്ങുന്നത് കണ്ടില്ലേ.. “”
അതിന് ഞാൻ അവരെ നോക്കിയൊന്ന് കണ്ണുരുട്ടിയതും അവരെല്ലാം ചിരിച്ചു.. മൈര് ആറ്റിട്യൂട്ല്ലാം പ്പോയി..
“” ചൂട് മാത്രമാക്കണ്ടടി അവനെ അതിലിട്ടൊന്ന് പുഴുങ്ങിയെടുക്ക്.. ബാക്കിയുണ്ടേൽ അടുപ്പിലും വയ്ക്കാം..””
ശ്രീ ഉടനെ അതിനുള്ള ഊമ്പിയ മറുപടിയുമായി വന്നു.. ചുമ്മാ ഇരിക്കുവാണേൽ ദുബായിൽ അറബിടെ കാലിന്റെടേൽ കിടക്കുന്ന നിന്റെ തന്തേ കൊണ്ട് അടുപ്പില് കേറ്റടി കോപ്പേ ന്ന് മനസില് പ്രാകി നിന്നത്തെ ഉള്ളു ഞാൻ.. പറയാൻ നിന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ അത് വൻ ഫ്ലോപ്പകും..
“” ദേ ചേച്ചി ഒന്ന് വെറുതെ ഇരിക്കോ.. “”
ആമി തിരിഞ്ഞു നിന്ന് ശ്രീക്ക് നേരെ പറഞ്ഞതും
“” ഓഹ് നമ്മളൊന്നും പറയുന്നില്ലേ, ഏതായാലും അടി പൊളിയായിരുന്നു.. “”
അതിന് വെറുതെ തിരിഞ്ഞോന്ന് നോക്കിയതേ ഉള്ളു ഞാൻ.. അല്ലാണ്ടെന്താ പറയാ., മനുഷ്യന് വയ്യാണ്ടിരിക്കുമ്പോളാ അവള്ടെ..
*******************************
“” നിങ്ങളെന്താ പിള്ളേരെ ഇത്രേം വൈകിയത്. “”
ഞങ്ങളെ കണ്ടതും കുഞ്ഞിന് സിർളക് കഴിപ്പിച്ചോണ്ട് അമ്മവെളിയിലേക്ക് ഇറങ്ങി. പെണ്ണൊരു ഉറക്കം കഴിഞ്ഞ മട്ടുണ്ട്..
“” അതവിടെ അമ്പലത്തിൽ.. “”
“” അമ്പലത്തിൽ ഭയങ്കര തിരക്കായിരുന്നു.. അതാ.. അല്ലെ..?? “”
മറുപടി അഞ്ജുവിന്റെ വായിൽ നിന്നും വീഴുന്നതിനു മുൻപേ ഞാൻ ഇടക്ക് കേറി, അതേയെന്ന് മറുപടി നൽകുന്ന കൂട്ടത്തിൽ അവരെല്ലാം ന്നെയൊന്ന് ചൂർന്നു നോക്കി അകത്തേക്ക് കേറി.