“” നിങ്ങടെ സ്റ്റോറി കേട്ടപ്പോ ഞാനെന്റെ ചെക്കനെ മിസ്സാക്കി.. ഒരു മിനിറ്റെ ഞനൊന്ന് വിളിച്ചേച് ഓടിവരാം.. “”
കൂട്ടത്തിൽ ഒരുത്തി കൈയിലെ ഫോൺ ചെവിയിലേക്ക് വച്ചു കുറച്ച് നേരെ നടന്നു, കൂടെ
“” ഡ്യൂട്ടിക്ക് കേറിക്കാണുവോ ആവോ… “”
ന്നും കൂടെ പൂർത്തിയാക്കിയതും,ആമിയുടെ സ്വരം കേട്ടങ്ങോട്ടേക്ക് നോക്കുമ്പോൾ രണ്ട് പൈയ്യന്മ്മാരോട് തർക്കിച്ചോണ്ടിരിക്കുന്നവളെയാണ് ഞാൻ കണ്ടത്,
“” അവിടെന്താ… “” ശ്രീ ആ ആൽമരച്ചോട്ടിൽ നിന്ന് എനിക്കൊപ്പം ഇറങ്ങി കൂടെ ബാക്കി രണ്ടാളും, നേരെ അങ്ങോട്ട് ചെല്ലുമ്പോൾ ദൂരേന്നെ കാണാം ദേഷ്യം കൊണ്ട് വിറക്കുന്നവളെ.., അഞ്ചു അടുത്ത് തന്നെ നിൽപ്പുണ്ട് അവളും എന്തൊക്കെയോ പറയുന്നുമുണ്ട്.
“” ന്താടി ന്താ പറ്റിയെ…? “” അടുത്തേക്ക് എത്തിയതും ശ്രീ അവള്ടെ തോളിൽ പിടിച്ചു ചോദിച്ചു
“” കുറെ നേരായി ഇവന്മ്മാരെന്റെ പുറകെ, ഒരുവക നോട്ടോം സംസാരോം., പുറകിൽ കൈകൊണ്ട് തട്ടിട്ട് അവന്റെയൊരു ഇളിങ്ങ ചിരിയും.. “”
ആമി നിന്ന് വിറക്കുകയായിരുന്നു.., ന്നെ നോക്കുന്നേയില്ല, അതെനിക്ക് വല്ലാണ്ട് കൊണ്ടു,
ഉടനെ
“” അമ്പലമാകുമ്പോൾ ചിലപ്പോ അങ്ങനെയൊക്കെ പറ്റിന്നിരിക്കും,, അത് സഹിക്കാൻ പറ്റാത്തൊരു ഇതൊന്നും ചുറ്റിഇങ്ങോട്ട് വരാന്നിങ്ക്കേണ്ട.. “”
ന്നവനും പറഞ്ഞു നിർത്തിയതും അതവൻ മനഃപൂർവം ചെയ്താണെന്ന് മനസിലായി, ഏതാണ്ട് പത്തിരുപത്തി രണ്ട് വയസ്സേ ഇണ്ടാവു ഇവന്..
“” ചെറ്റത്തരം കാണിച്ചിട്ട് നിന്ന്.. ന്യായികരിക്കുന്നോ നീ.. “” ശ്രീയും വിട്ടില്ല,
“” ഇവനെയൊക്കെ പോലീസിൽ പിടിച്ച് കൊടുക്കാ വേണ്ടേ…!”” ന്ന് കൂടെ നിന്നവരും പറയുമ്പോൾ
“” ന്ന നിയൊക്കെ പോലീസിനെ വിളി.. ഏതായാലും വിളിക്കാൻ പോവല്ലേ ന്ന ഇതുടെ ചേർത്തങ്ങ് പറഞ്ഞോ… “”
അവൻ വെല്ലുവിളിയോടെ ആമിക്ക് നേരെ വീണ്ടും കൈ കൊണ്ടുപോയതും ശ്രീയും അഞ്ജുവും അവളെ പുറകിലോട്ട് മാറ്റി നിർത്തി, ആമി ന്റെ മുഖത്തേക്ക് നോക്കിയതായി ഞാൻ അറിഞ്ഞു പക്ഷെ അപ്പോളെല്ലാം ദേഷ്യം കൊണ്ട് വിയർത്തു നിൽക്കുന്ന ഞാൻ അവനെ മാത്രം നോക്കി നിക്കായിരുന്നു, മുന്നിലേക്ക് നീണ്ട അവന്റെ കയ്യിൽ പിടിച്ചു നിർത്തിയതും. അവനെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പേടിച്ചു
“” നീയെതാടാ…! ഏഹ് ഇവിടെ കിടന്ന് ഷോ ഇറക്കരുത് നല്ലിടി കിട്ടും.. “”