ഷർട്ടിലെ ബട്ടൻസിട്ടോണ്ട് തന്നെ അവളെന്നെ നോക്കി പുരികമുയർത്തി,
“” പെണ്ണിന്നൊന്ന് ചുവന്നിട്ടുണ്ടല്ലോടി… ഏഹ്ഹ്.. എന്തെ.. ഇന്നത്തെന്റെ ഹാങ്ങോവറാണോ… “”
ഞാൻ കളിയെന്ന മട്ടിൽ രണ്ട് തവണ പുരികം ചലിപ്പിച്ചു.. ഉടനെ കിട്ടി കൈയുടെ കേണ്ടേക്കെട്ട് തന്നെ നല്ലൊന്നദ്ധരമോരണം
‘” ചീ.. അസത്തെ … അമ്പലത്തിവെച്ചാണോ ഇങ്ങനെ വേണ്ടാത്തത് പറയണേ..!! “”
“” അയ്യോ ന്റെ പെണ്ണെ ഞനതോർത്തില്ല.. സോറി..’”
ഞാൻ അവളെ ന്നിലേക്ക് അടുപ്പിച്ചു ഒരു സോറി പറഞ്ഞതും..
“” ഇതേ വീടല്ല അമ്പലമാണ് അതോർമ്മവെണം രണ്ടിനും..
പിന്നെ..രണ്ടൂടെ റൊമാൻസ് ഇടുന്നയൊക്കെ കൊള്ളാം വെറുതെ കമ്മിറ്റിക്കരുടെന്ന് തല്ല് വാങ്ങിച്ഛ് കൂട്ടല്ല്… “”
ഞങ്ങൾക്കരികിലേക്ക് നടന്നെത്തുന്ന ശ്രീയും ഗാങ്ങും ഒരു ചിരിയോടെ തന്നെ പറഞ്ഞതും പെടുന്നനെ അവളെന്നെ തള്ളി മാറ്റി,
അവള് നന്നായൊന്ന് ചമ്മിയ ലക്ഷണമുണ്ട് കൂടെ ഞാനും, തൊഴുതവർക്കൊപ്പം ഇറങ്ങുമ്പോൾ അമ്പലത്തിലേക്ക് വരുന്ന ചിലരോട് വിശേഷം ചോദിച്ചു അഞ്ജുവും ആമിയും നിപ്പായി.,
*************************
അതൂടെയായപ്പോ ഞാനും ശ്രീയും കൂട്ടുകാരികളും മെല്ലാം ഒന്നിച്ചാ ആൽത്തറയിൽ ഇരിപ്പായി,
“” അജു.. ഞനൊന്ന് ചോദിച്ചോട്ടെ.. “”
കുട്ടത്തിലെ ഏറ്റവും സുന്ദരിയെന്ന് തോന്നിക്കുന്ന ദീപ,, ഇരുന്നിടത്തുനിന്ന് തല അല്പം മുന്നോട്ടേകുന്തി ചോദിച്ചതും ബാക്കിയുള്ളവരും അതിനോട് ചെവികൊർത്തു.
“” അതിനെന്നാ ധൈര്യായിട്ട് ചോദിച്ചോ.. “”
“” നിങ്ങള്ടെ ലവ് മാര്യേജ് ആയിരുന്നോ…? “”
മുന്നിൽ പരിചയക്കാരോട് സംസാരിക്കുന്ന ആമിയെ നോക്കിയായിരുന്നു ആ ചോദ്യം.
“” ന്റടി ഇവന്റെ കല്യാണത്തിന്റെ അന്നാ ഈ പൊട്ടൻ പെണ്ണാരാണെന്ന് അറിയുന്നതന്നെ പിന്നെങ്ങനെയാ ലവ് മാര്യേജ് ആകുന്നെ …’””
അതിനുള്ള മറുപടി ശ്രീയാണ് കൊടുത്തത്., അതിനവർ എല്ലാരും കൂടെ ആണോ ന്നുള്ള ചോദ്യമിട്ടപ്പോ തലകുലുക്കി ഞാൻ സമ്മതം അറിയിച്ചു,
“” സംഭവം തെളിച് പറ.. ഐ മീൻ നിങ്ങള്ടെ സ്റ്റോറി..!””
ഞാൻ ശ്രീയെ ഒന്ന് നോക്കി
“” പറയെടാ കേക്കട്ടെ ഞങ്ങള്.. “”
അതുടെയായതും ഞാൻ ഓർമ്മകൾ അയവറക്കി, നടന്ന കാര്യങ്ങൻ ഓർത്തെടുത്തവരോട് പറഞ്ഞു. കണ്ട് മുട്ടലും വഴക്കും കല്യാണവും പിണക്കങ്ങളും സ്നേഹവും മെല്ലാം.. പറഞ്ഞു നിർത്തേണ്ട താമസം എല്ലാരിലും ചിരിയും കൈയടിയുമെല്ലാമായി നിറഞ്ഞു,.