നാമം ഇല്ലാത്തവൾ 10
Naamam Ellathaval Part 10 Climax | Author : Vedan
[ Previous Part ] [ www.kkstories.com ]
എല്ലാർക്കും ലേറ്റ് ഓണം നേരുന്നു.. ഓണം ഒക്കെ എങ്ങനെ,, നന്നായി തന്നെ പോയിന്ന് കരുതുന്നു.. Anyway നമ്മടെ ആമിടേം അജുവിന്റേം കഥ ഇവിടെ കഴിയുകയാണ്.ഇത്രേം നാൾ കൂടെ ഉണ്ടായിരുന്ന എല്ലാർക്കും പ്രതേകിചോരു നന്ദി അറിയിക്കുന്നു. മടിപിടിച്ചുള്ള എഴുത് ആയതിനാൽ കുറവുകളും അതിലേറെ ഉണ്ടാവും.. എല്ലാരുമൊന്ന് അഡ്ജസ്റ്റ് ചെയ്യണം.. 🫂😊
“” ന്നാ നിക്കും വേണം… “” ഉടനെ ആമി ചാടിയിടയിൽ കയറി
“” നിനക്ക് ഒരു കുപ്പി ആപ്പി ഫിക്സ് വാങ്ങിയങ്ങോട്ട് തരും. അതുംകൂടിച്ചു ഏതേലും മൂലക്ക് കൂടിക്കോണം..””
“” പറ്റത്തില്ല,, നിക്കും ഒരു ഗ്ലാസ് തന്നെ പറ്റു… ഇല്ലേൽ… ല്ലേൽ ഞാനോറ്റും.. “”
“” ആഹ്ഹ് കൊടുത്തേക്കാം യേട്ടാ.. ഇല്ലേൽ ചിലപ്പോ ഒറ്റിയാലോ ഈ സാധനം.. “” അഞ്ചു ആമിയെ നോക്കി ചുണ്ട് കൂർപ്പിച്ചു, അതിനൊരു അടിയും സ്പോട്ടിൽ അവള് തിരിച്ചും കൊടുത്തു
ഞാൻ രണ്ടാളേം ഒന്ന് നോക്കി, ഓ എന്താ ഒത്തൊരുമ.. ഞാൻ അഞ്ചുന്റെ കയ്യിൽ നിന്ന് കൊച്ചിനെ വാങ്ങി,
“” അയ്യെടാ… ചേച്ചിം അനിയതിംങ്കുടെ ബിയർ കുച്ചാൻ നിക്കണ്,, പൊക്കോണം രണ്ടും..
അല്ലേൽ വേണ്ട നിന്നെയൊക്കെ ഡയറക്ട് ചെയ്തോരാളില്ലേ അങ്ങേരെ വിളി.., പുള്ളിയോടാ നിക്ക് ചോദിക്കാനുള്ളെ…പെമ്പിള്ളേരെ ഇങ്ങനെയാണോ വളർത്തണ്ടേ ന്ന് ചോദിക്കട്ടെ.. “”
ഞാൻ പറഞ്ഞതിന് ആദ്യം ഓന്ന് ഞെട്ടിയെങ്കിലും ആമി പിന്നത് പുച്ഛിച്ചു തള്ളി ,പിന്നൊരു വരവായിരുന്നു ന്റെ അടുത്തേക്ക്..
**************************
“” ന്താ…? “” അടുത്തേക്ക് വരുന്നവളെ നോക്കി ഞാൻ പുരികം വളച്ചു. ഇവിടെ ന്തെങ്കിലും നടക്കുമെന്നറിയാവുന്നത് കൊണ്ട് അഞ്ചു ന്റെ കയ്യിൽ നിന്നും കൊച്ചിനെ മുൻകൂറായി വാങ്ങി.