നാലുമണിപ്പൂക്കൾ 4
Naalumanippokkal Part 4 bY ഷജ്നാദേവി | Previous Part
“വേറെന്ത്?” അവൻ സംശയത്തോടെ ചോദിച്ചു. ആ ചോദ്യം അവനെ അസ്വസ്ഥനാക്കിയെന്ന് സംഗീതയ്ക്ക് തോന്നി. എങ്കിലും അവൾക്ക് അങ്ങിനെയവനെ വിടാൻ മനസ്സ് വന്നില്ല.
“അനക്കിന്നെ കെട്ടിപ്പിടിക്കണാ?”
അവനൊന്നും മിണ്ടിയില്ല. ഇന്നലത്തെ സംവൃതയുമായുള്ള അനുഭവം വെച്ച് നോക്കുമ്പോൾ അവളുടെ കണ്ണിൽ കാമത്തിന്റെ തരിമ്പു പോലും കാണുന്നില്ല; മനസ്സിനുള്ളിൽ അരിച്ചു കയറുന്ന പ്രണയച്ചൂടുള്ള നോട്ടമാണ്. എത്ര നനഞ്ഞാലും മാഞ്ഞുപോവാത്ത ചിത്രം!
“ഉം!!!” അവന് അത്രയ്ക്ക് ആശയായിരുന്നു ജീവന്റെ പാതിയെ നെഞ്ചോട് ചേർക്കാൻ. ഇതുകേട്ടവൾ രണ്ടു കൈകൊണ്ടും അവന്റെ ഇടതു കൈ താങ്ങിയെടുത്ത് അവനോടടുത്തു.
അവൻ സംഗീതയെ വലതു കൈകൊണ്ട് ചുമലിൽ പിടിച്ച് നെഞ്ചിലേയ്ക്കടുപ്പിച്ചു. അവൾ രണ്ടു കൈകളും കൊണ്ട് മാറിടങ്ങൾക്ക് കവചമൊരുക്കി അവന്റെ നെഞ്ചിൽ ചെരിഞ്ഞ് ചായ്ഞ്ഞു.
തന്നേക്കാൾ ഉയരമുള്ള സംഗീത വളഞ്ഞ് അവനിലൊതുങ്ങി വെറും പെണ്ണായി നിന്നു.
പാർവ്വതി ഇതൊക്കെ കണ്ട് കണ്ണു നിറഞ്ഞ് നിന്നു.
‘പാവങ്ങൾ സ്നേഹിക്കട്ടെ.., കാവലാളായ് ഒന്നുചേരും വരെ പതറാതെ നിലകൊള്ളും അവർക്കൊപ്പം’ പാർവ്വതിയുടെ നെഞ്ച് പിടച്ചു കൊണ്ടിരുന്നു.
അംജദ് സംഗീതയുടെ മുടിയിൽ തഴുകി അതിന്റെ കരുത്തും കറുപ്പും ആസ്വദിച്ചു.
“എന്ത് മിന്‍സാ മുത്തിന്റെ മുടിക്ക്”