“ആയിരം പടവാളൊന്നിച്ച് നീണ്ടാലും
നിൻ കരങ്ങളിലാണെങ്കിൽ പൊന്നേ
മിഴിയിലൊരുനുള്ളും പിടയൽ വരില്ല.
വഴിയിലൊരുമുള്ളും തറയാൻ വരില്ല.
…..
……..
അവൾ പാടിക്കഴിഞ്ഞപ്പോൾ മഴപെയ്തു തോർന്നൊരു സുഖം തോന്നി അംജദിന്.
ആർക്കാണിവരെ പിരിയ്ക്കാനാവുക?
ആർക്കാണിവരെ വെറുക്കാനാവുക?
പൂനിലാക്കുടങ്ങൾ ഒന്നുകൂടി ചേർന്നിരുന്നു.
സംവൃതയ്ക്കരികിലിരുന്നപ്പോഴുണ്ടായ ഒന്നും സംഗീതയോട് തോന്നുന്നില്ലെന്നത് അവനെ ശരിക്കും അത്ഭുതപ്പെടുത്തി.
ടീച്ചറേക്കാൾ ഭംഗിയുണ്ടായിട്ടും അവളെയൊന്ന് ഉമ്മ വെയ്ക്കുവാൻ പോലും തോന്നുന്നില്ല. വലിയൊരു തെറ്റാവുമെന്നൊരു തോന്നൽ. വല്ലാത്തൊരു പവിത്രത. കുറേ നേരമങ്ങിനെ കിടന്ന അംജദ് എഴുന്നേറ്റിരുന്ന് സംഗീതയുടെ മുടിയിഴകളിൽ തലോടി.
” ഇന്നാ ഞാൻ പോട്ടെ സംഗീതേ?”
“ഇപ്പൊ പോണോ?”
“ആരേലും വരുച്ച്ട്ടാ”
“ഉം.. ഇന്നാ ഇവിടൊന്ന് തര്വോ?” അവൾ തന്റെ ചുണ്ടിൽ തൊട്ട് അവകാശമെന്ന പോലെ പറഞ്ഞു. അവനവളുടെ ചുണ്ടിലൊന്ന് മുത്തി, മുടിയിലൊന്ന് തഴുകിയ ശേഷം പോകാനൊരുങ്ങി.
“ഇപ്പോ പോക്വാ? ഇനി എപ്പഴാ കാണ്വാ?
” ന്റെ സംഗീതയ്ക്ക് എപ്പൊ വേണെങ്കിലും വിളിച്ചോ അംജദിവിടെ ഓടിയെത്തും”
“വേറെന്തെങ്കിലും വേണാ അംജദിന്?” അവളുടെ ആ ചോദ്യം അവന് ശരിയായി മനസ്സിലായില്ല…
തുടരും…
കഥയ്ക്കിടയിൽ കുറച്ച് പേർക്കെങ്കിലും വേദനിയ്ക്കുന്ന ചില പരാമർശമുള്ളതായി തോന്നുന്നു. ആരെയും വിഷമിപ്പിക്കാൻ ഒന്നും എഴുതിയിട്ടില്ല.ഒന്ന് ചിരിപ്പിക്കണമെന്ന് തോന്നിയത് കൊണ്ട് എഴുതിയതാണ്. അതൊരു തമാശയായി തോന്നുന്നെങ്കിൽ മസില് വിട്ടൊന്ന് ചിരിക്കൂ.