“സത്യാ ചേച്ച്യെ? അല്ല സം..ഗീ..തേ” അവന് പെട്ടെന്നങ്ങിനെയൊന്ന് വിളിക്കാനൊരു മടിയായിരുന്നു. ഇത്രയും കാലം അങ്ങിനെ വിളിച്ച് ശീലിച്ചത് കൊണ്ടാവാം.
“ഇന്നാ ഞാൻ പോട്ടെ?” അവൻ ബാഗ് ശരിയാക്കി ചോദിച്ചു.
“വേറൊന്നും പറയാല്ലേ അംജദേ?” അവളുടെ കണ്ണുകൾ വിടർന്ന് സംവൃതയേക്കാൾ എത്രയോ സുന്ദരമായിരിക്കുന്നു.
“ഇണ്ട് കൊറേ നേരങ്ങ്നെ നിന്നാ ആരേലും കണ്ടാലോ?”
“പിന്നെന്താ ചിയ്യാ?” അവൾ വിഷമിച്ച് ചുണ്ടുകൾ മലർന്നു.
“അറിയുല്ല”
“ഇയ്യ് പാടത്ത് കളിക്കാൻ വരുല്ലേ? അപ്പോ ഇന്ന് കളിക്കാണ്ട് വാഴത്തോട്ടത്തീക്ക് വരോ?”
“ചേച്ചിക്ക് പേടില്ലെങ്കിൽ ഞാൻ വെരാ.. അല്ല സംഗീതക്ക്” അവൻ തിരുത്തിയത് കണ്ട് അവൾ പൊട്ടിച്ചിരിച്ചു. ചില്ലുപാത്രം വീണുടയുന്നത് പോലെ അതിമനോഹരം തന്നെ. ഒന്നും കുറവില്ല. കൂടുതലായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ അത് സൗന്ദര്യം മാത്രമാണ്.
“പേടിക്കേ… അംജദിനേ?” അവളുടെ ചിരി മായുന്നേയുള്ളായിരുന്നു. അതുകൊണ്ടുതന്നെ കേൾക്കാൻ സുഖമുള്ളൊരു ചോദ്യമായിരുന്നത്. നിളയൊഴുകും പോൽ സുന്ദരമായ സ്വരം!
“ആരേലും കാണോന്ന് പേടിണ്ടാന്ന്”
“പിന്നേ..ആര് കണ്ടാലും കൊഴപ്പൊന്നുല്ല”
“ന്നാ ഞാൻ വരാ”
“ഞാൻ കാത്തിരിക്കാം”
“ഉം..”
അവർ ഇടവഴി വിട്ട് നടന്നു നീങ്ങി. ഇടവഴിയിൽ നിന്നവർ കയറി വരുന്നത് നടന്നടുത്ത സംവൃത കണ്ടുവോ?
അവളവനോട് സംശയം പ്രകടിപ്പിച്ചു.
“അത് കണ്ടാലും സാരല്ലാ.. ഞാന്ല്ലേ പേടിക്കണ്ട” അവനാ പറഞ്ഞത് അവൾക്ക് മനസ്സിലായില്ലെങ്കിലും അവനുള്ളത് വല്ലാത്തൊരു ധൈര്യം തന്നെ. ഏത് രാത്രിയിലും കൂടെപ്പോവാൻ പേടിക്കേണ്ടതില്ല. അത്രയ്ക്കും വിശ്വാസമായിരുന്നു അംജദിനെ.
അവർ നടന്ന് നീങ്ങുന്നത് കണ്ട് സംവൃതയുടെ കണ്ണും മനസ്സും നിറഞ്ഞു.