ഗുരു പറഞ്ഞത് നേരെ ആയിരം നാഗത്തിന്റെ സൗന്ദര്യം ഉള്ളവൻ ആണ് കുഞ്ഞുട്ടൻ. അപ്പോ അവന്റെ പുനർജന്മത്തിനും ആ പവർ ഉണ്ടെല്ലോ.
ഷിഗ എന്റെ ഒപ്പം വരാം എന്ന് പറഞ്ഞതാ എന്നാൽ അവൾ അവസാനം പറ്റിച്ചു. അവന്റെ മുൻപിൽ നില്കാൻ എനിക്ക് പേടിയാവുന്നു.
അവൾ പതിയെ ആകാശത്തിലേക് നോക്കി അവിടെ നക്ഷത്ര ഇപ്പൊ കാണാം. മനുഷ്യന് കാണാൻ പറ്റില്ലാ.
എന്നാൽ ഞങ്ങളെ പോലെ ഉള്ളവർക്കു കാണാൻ പറ്റും എന്ന് ഗുരു പറഞ്ഞത് സത്യം ആണ്.
ആ നാഗമാണികം സ്വയം വെളിച്പെടാൻ ഇനി ഒത്തിരി നാൾ ഇല്ലാ. ആവർ എല്ലാം ഇവനെ കൊണ്ട് പോവാൻ വരും എനിക്ക് ഇവനെ സംരക്ഷണ കൊടുത്തേ മതിയാവു.
എന്നാൽ മാത്രമേ നാഗവശത്തെ രക്ഷിക്കാൻ പറ്റു.
ഞാൻ അത് എന്ത് വിലകൊടുത്തു ആണ് എങ്കിൽയും കാക്കും.
പതിയെ അവന്റെ അടുത്തേക് ചെന്നു.
: ഹായ് രാഗണി
: ഹായ് ഇന്ദ്ര നീ എന്താ ഇവിടെ നില്കുന്നെ. ആരെ കാത്തു നിൽകുവാ.
: അങ്ങനെ ആരെയും കാത്ത് ഒന്നും അല്ല. ചുമ്മാ ഇവിടെ നിന്നപ്പോൾ തന്നെ കണ്ടു അപ്പൊ പിന്നെ താനും ആയി ഒരുമിച്ചു പോവം എന്ന് കരുതി.
: അത് വേണ്ടാരുന്നുഎല്ലോ നിനക്ക് പോവാതില്ലാരുന്നോ.
: അത് ഒന്നും കൊഴപ്പം ഇല്ലാ. ബാ ഒരുമിച്ചു പോവം.ആട്ടെ തന്നെ കുറച്ചു ഒന്നും പറഞ്ഞു ഇല്ല്ലലോ ഇന്നലെ. വീട്ടിൽ ആരൊക്കെ ഉണ്ട്.
: ഇന്ന് തന്നെ എല്ലാം പറയാനാണോ. നിനക്ക് എന്നെ പരിചിയം ഇന്നലെ മുതലേ അല്ലെ. അപ്പോഴേക്കും ഞാൻ എങ്ങനെ എന്റെ കാര്യങ്ങൾ എല്ലാം പറയും.
: എന്നാലും തനിക് ഒന്നും പറയാമല്ലോ.
: അതിന്റെ ആവിശ്യം ഉണ്ടോ ഇന്ദ്രാ.
: ഓക്കേ എന്നാൽ തനിക് പറയണം എന്ന് തോന്നുമ്പോൾ പറയണം. എന്നും പറഞ്ഞു എന്റെ കൈ അവൾക് കൊടുത്തു.