നാഗത്തെ സ്നേഹിച്ച കാമുകൻ 3 [Kamukan]

Posted by

 

 

രാത്രിയുടെ മൂന്നാം യാമത്തിൽ ഒരു കാലൻ കോഴി നീട്ടി കൂകി. ഇന്ദ്രൻന്റെ വീടിനു ചുറ്റും ഇരുട്ട് കട്ട പിടിച്ചു നിന്നു . ചെറിയ കാറ്റിൽ. മരച്ചില്ലകൾ മെല്ലെ ഇളകി കൊണ്ടേയിരുന്നു പെട്ടെന്ന് അതിശകതമായി ഒരു വെള്ളിടി വെട്ടി ഇന്ദ്രന്റെ വീടിന്റെ അരികിൽ നിന്ന പാലമരം പിളർന്നു മാറി. അതിൽ നിന്നും ഒരു ഭീകരരൂപം പുറത്തു വന്നു അടുത്ത നിമിഷം പാലമരം പൂർവ്വസ്ഥിതിയിൽ ആയിമാറി കരടിയുടെഉടലും ചെന്നായുടെ തലയും ഉള്ള ആ ഭീകരരൂപം മെല്ലെ പല്ലിളിച്ചു അതിന്റെ വായിൽ നിന്നും കരിനാഗം ഫണം വിടർത്തിയാടി അടുത്ത നിമിഷം അത് ഒരു വവ്വാലിന്റെ രൂപം മാറി ഇന്ദ്രന്റെ വീടിനു നേരെ പറന്നു .

 

 

ആ സമയം സമാഗമായി അവന്റെ പുനർജ്ജന്മം അവിടെ നടന്നു. രാഗണിനെയും ഒപ്പം ഇന്ദ്രൻനെ നശിപ്പിക്കാൻ പുനർജന്മം എടുത്തു നാഗപ്പാൻ.

 

പിറ്റേന്ന് രാവിലെ കുളിച്ചു റെഡി ആയി കോളേജിൽലേക്ക് പോയി. അവിടെ പോവാൻ ഉള്ള കൊതി ഇപ്പൊ രാഗണി ആണ്.

 

അവളുടെ മേനി വല്ലാതെ എന്നെ മോഹിപ്പിക്കുന്നത് പോലെ തോന്നുന്നു. കാമത്തിന് അപ്പുറം ഉള്ള എന്തോ എന്നെ അവൾയിൽ ലേക്ക് അടിപ്പിക്കുന്ന പക്ഷെ എന്ത് ആണ് എന്ന് അറിയില്ല.

 

ഞാൻ കോളജ്യിൽ എത്തി എങ്കിലും എന്നെ ഗേറ്റ് തന്നെ നില്കാൻ തോന്നുന്നു.

 

 

എന്റെ മനസ്സ്നെയോ കാലുകൾയെ ഒന്നും പിടിച്ചു വെക്കാൻ എന്നെ കൊണ്ട് ആവുന്നു ഉണ്ടാരുന്നു ഇല്ലാ.

 

 

എന്നാലും പ്രണയം എന്നിൽ നീര് പോലെ ഒഴുക്കി കൊണ്ട് ഇരിക്കുന്നു.

 

അപ്പോൾ ആണ് അങ്ങ് നടന്നു വരുന്ന രാഗണിയെ ഞാൻ കാണുന്നത്. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ.

 

ഒരു അപ്സാരകനിയക തന്നെ ആണ് അവൾ.

 

 

**–†-*********

ഇന്ന് എങ്ങനെ ഇന്ദ്രൻനെ താൻ വന്ന കാര്യം മനസ്സിൽ ആക്കി കൊടുക്കും. ഇന്നലെ അവനെ കണ്ടപ്പോൾ മുതൽ താൻ ഒരു നാഗം ആണ് എന്ന് പോലും ഞാൻ മറന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *